1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2018

സ്വന്തം ലേഖകന്‍: ഇസ്രയേലില്‍ നിന്ന് ടാങ്കുകളുടെ അന്തകനായ സ്‌പൈക് മിസൈലുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ തദ്ദേശിയമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡി ആര്‍ ഡി ഒ. എന്നാല്‍ ഇതിന് മൂന്നുവര്‍ഷം വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. അതിനാല്‍ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌പൈക് മിസൈലുകള്‍ ഇസ്രയേലില്‍നിന്ന് വാങ്ങാന്‍ ഒരുങ്ങുകയാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഈ സാഹചര്യത്തിലാണ് ഇസ്രയേലില്‍നിന്ന് സ്‌പൈക് മിസൈലുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവസാനഘട്ടത്തിലെത്തിയതായും സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് ലിമിറ്റഡാണ് സ്‌പൈക് മിസൈലുകളുടെ നിര്‍മാതാക്കാള്‍. പട്ടാളത്തിന് ഈ വര്‍ഷം അടിയന്തരമായി ആവശ്യമുള്ളവയുടെ പട്ടികയില്‍ സ്‌പൈക് മിസൈലുകളെ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.