1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2021

സ്വന്തം ലേഖകൻ: 2021ൽ ഫോബ്സ് മാഗസിൻ തിരഞ്ഞെടുത്ത 10 അതിസമ്പന്ന ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. 84.5 ബില്യൺ യുഎസ് ഡോളറാണ് അംബാനിയുടെ ആസ്തി. അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനിയും എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ഫോബ്സിന്റെ കണക്കു പ്രകാരം ഇവർ മൂവരുടെയും ആസ്തി 100 ബില്യൺ ഡോളറിന് മുകളിൽ വരും. കഴിഞ്ഞ വർഷത്തെ പട്ടികയിൽ 102 ഇന്ത്യക്കാരാണ് ഇടം പിടിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 140 ആയി ഉയർന്നെന്ന് ഫോബ്സ് അറിയിച്ചു. ഇവരുടെയെല്ലാം ധനസമ്പത്ത് ചേർത്താൽ ഏതാണ്ട് 590 ബില്യൺ ഡോളറിന്റെ മൂല്യമുണ്ടാകും.

കോവിഡ് മഹാമാരിയെ തുടർന്ന് ആരോഗ്യമേഖലയിൽ നടത്തിയ നിക്ഷേപത്തിലൂടെ ഫോബ്സ് പട്ടികയിൽ ഇടം പിടിച്ച രണ്ടു സംരംഭകരുമുണ്ട്– സീറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സൈറസ് പൂനാവാലയും സൺ ഫാർമസ്യൂട്ടിക്കൽസ് ഇൻഡസ്ട്രീസിന്റെ ദിലീപ് സാങ്‍വിയും. ഇവർക്കു പുറമേ കുമാർ ബിർല, ഉദയ് കൊടാക്, ലക്ഷ്മി മിത്തൽ എന്നിവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

പട്ടികയില്‍ 10 മലയാളികളും ഇടം പിടിച്ചു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറിന്റെ (35,600 കോടി രൂപ) ആസ്തിയുമായാണ് യൂസഫലി മലയാളികളുടെ ഇടയില്‍ ഒന്നാമതായി എത്തിയത്. ആഗോളതലത്തില്‍ 589 ാം സ്ഥാനവും ഇന്ത്യയില്‍ 26-ാ മനുമായാണ് യൂസഫലി പട്ടികയില്‍ ഇടം നേടിയത്. 30 കോടി ഡോളര്‍ ആസ്തിയോടെ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്ന മലയാളി.

രവി പിള്ള, ബൈജു രവീന്ദ്രന്‍ (250 കോടി ഡോളര്‍ വീതം), എസ്. ഡി. ഷിബുലാല്‍ (190 കോടി ഡോളര്‍), ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി (140 കോടി ഡോളര്‍), ജോര്‍ജ് അലക്‌സാണ്ടർ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് (എന്നിവര്‍ 130 കോടി ഡോളര്‍), ടി.എസ്. കല്യാണരാമന്‍ (100 കോടി ഡോളര്‍) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.