1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2021

സ്വന്തം ലേഖകൻ: സൗദി യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. നിലവിൽ ഇന്ത്യ അടക്കമുള്ള ആറ് രാജ്യങ്ങളിൽ നിന്നാണ് സൗദി വിമാന സര്‍വീസ് ആരംഭിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ ആണ് സര്‍വീസ് തുടങ്ങുക. ഇന്ത്യ, ബ്രസീൽ, പാകിസ്ഥാൻ, ഈജിപ്ത്, വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നാണ് നേരിട്ട് സർവിസ്.

ഡിസംബർ ഒന്ന് ബുധനാഴ്ച അർദ്ധരാത്രി ഒരു മണി മുതൽ ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാം. ഇതോടെ സൗദിയില്‍ എത്താന്‍ മറ്റു രാജ്യങ്ങളിൽ 14 ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ല. അതേസമയം, നാട്ടില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചവര്‍ ആണെങ്കില്‍ അഞ്ചു ദിവസത്തെ ഇൻസ്റ്റിട്യൂഷനൽ ക്വാറന്റീൻ പൂർത്തിയാക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദിയില്‍ നിന്ന് രണ്ട് ഡോസ് സ്വീകരിച്ചവര്‍ ആണെങ്കില്‍ ഇൻസ്റ്റിട്യൂഷനൽ ക്വാറന്റീൻ ആവശ്യമില്ല. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള നിർദേശങ്ങള്‍ സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഡിപാര്‍ട്ട്മെന്‍റിന് കെെമാറി. ഇന്ത്യയിൽ നിന്നും നേരിട്ട് സൗദിയിലേക്ക് വിമാന സർവിസ് ആരംഭിക്കുന്നതിന് നിലവില്‍ തടസ്സങ്ങള്‍ ഒന്നുമില്ല.

ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര സർവിസുകൾ ഡിസംബർ മുതൽ സാധാരണ നിലയില്‍ ആയിരിക്കും എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആയിരുന്നു സൗദി ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിയത്. വിമാന സര്‍വീസ് ആരംഭിച്ചത് ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസം നല്‍ക്കുന്ന വാര്‍ത്തയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.