
സ്വന്തം ലേഖകൻ: രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്. രാജ്യത്തിന്റെ ജി.ഡി.പി 2020-21 വര്‍ഷത്തിലെ ജൂലൈ-സെപ്തംബര്‍ പാദത്തില്‍ നെഗറ്റീവ് 7.5 ശതമാനമാണ്. ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ഉള്‍പ്പെട്ട വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും നേരത്തെ രാജ്യത്തിന്റെ മാന്ദ്യം സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടിരുന്നു.
തുടര്‍ച്ചയായ രണ്ട് പാദത്തിലും സാമ്പത്തിക രംഗത്ത് മാന്ദ്യം അനുഭവപ്പെട്ടുവെന്ന് ഇതോടെ വ്യക്തമായി. 1996 മുതലാണ് പാദവര്‍ഷങ്ങളിലെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്നത് തുടങ്ങിയത്. ഇതിന് ശേഷം തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്.
തൊഴില്‍ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. നേരത്തെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയിരുന്നു. 23.9 ശതമാനം ഇടിവാണ് ഇന്ത്യയുടെ ജി.ഡി.പിയിലുണ്ടായിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല