1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2022

സ്വന്തം ലേഖകൻ: ദുബൈ വിമാനത്താവളത്തിന്​ പിന്നാലെ ഷാർജയിലേക്കുള്ള യാത്രക്കാർക്കും റാപിഡ്​ പി.സി.ആർ പരിശോധന ഒഴിവാക്കി. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്​, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെയാണ്​ റാപിഡ്​ പി.സി.ആറിൽ നിന്ന്​ ഒഴിവാക്കിയത്​. എന്നാൽ, 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ഇപ്പോഴും നിർബന്ധമാണ്​.

ഷാർജയുടെ ഔദ്യോഗിക എയലൈനായ എയർ അറേബ്യയാണ്​ ഇക്കാര്യം അറിയിച്ചത്​. നിർദേശം ഇന്ന്​ മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, അബൂദബി, റാസൽഖൈമ വിമാനത്താവളങ്ങൾ ഇക്കാര്യത്തിൽ നിലപാട്​ അറിയിച്ചിട്ടില്ല.

റാപിഡ്​ പി.സി.ആർ ഒഴിവാക്കിയതോടെ യാത്രക്കാരുടെ വലിയൊരു ഭാരമാണ്​ ഒഴിവാകുന്നത്​. വിമാനത്താവളങ്ങളിലെ റാപിഡ്​ പി.സി.ആർ പരിശോധന പ്രവാസികൾക്ക്​ വലിയ ദുരിതമായിരുന്നു സമ്മാനിച്ചത്​. സാമ്പത്തിക ബാധ്യതക്ക്​ പുറമെ അവസാന നിമിഷം റാപിഡ്​ പി.സി.ആറിൽ പോസിറ്റീവാകുന്നതോടെ യാത്ര മുടങ്ങുന്നവരുടെ എണ്ണവും ദിനംപ്രതി വർധിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.