സ്വന്തം ലേഖകന്‍: ദൊക്‌ലാം തങ്ങളുടേത് തന്നെ, കഴിഞ്ഞ സംഭവങ്ങളില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്ന് ചൈന. അതിര്‍ത്തിയിലെ ദോക്‌ലാം പ്രദേശം തങ്ങളുടേതാണെന്ന് വ്യക്തമാക്കിയ ചൈന കഴിഞ്ഞവര്‍ഷം ഇരു സൈനിക വിഭാഗങ്ങളും മുഖാമുഖം നിലയുറപ്പിച്ച സംഭവത്തില്‍നിന്ന് ഇന്ത്യ പാഠം ഉള്‍ക്കൊള്ളണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.
തര്‍ക്കപ്രദേശമായ ദോക്‌ലാമില്‍ ചൈന മാറ്റങ്ങള്‍ വരുത്തുന്നതിനെ ഇന്ത്യന്‍ അംബാസഡര്‍ വിമര്‍ശിച്ചതിനുള്ള പ്രതികരണമായാണ് ചൈനയുടെ വിശദീകരണം. ‘ചരിത്രപരമായി ദോങ്‌ലോങ് (ദോക്‌ലാം) ചൈനയുടെ ഭാഗമാണ്. അവിടെ ഞങ്ങള്‍ നടത്തുന്ന ഇടപെടല്‍ രാജ്യത്തിന്റെ പരമാധികാരത്തിന്റെ പരിധിയില്‍നിന്നാണ്. തല്‍സ്ഥിതി മാറ്റി ഒന്നും ചെയ്തിട്ടില്ല,’ ഇന്ത്യന്‍ അംബാസഡര്‍ ഗൗതം ബംബവാലക്കുള്ള മറുപടിയായി ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുയിങ് പറഞ്ഞു.
കഴിഞ്ഞവര്‍ഷം ദോക്‌ലാമില്‍ നിന്നുണ്ടായ സൈനിക പിന്‍മാറ്റം പരസ്പര ശ്രമങ്ങളുടെ ഭാഗമാണ്. തങ്ങള്‍ വിവേകത്തോടെയാണ് കാര്യങ്ങളെ സമീപിച്ചത്. അതില്‍നിന്ന് ഇന്ത്യ ചില പാഠങ്ങള്‍ പഠിക്കണമായിരുന്നു. ഉഭയകക്ഷി ബന്ധങ്ങള്‍ വളര്‍ത്താനുള്ള സാഹചര്യമാണ് അതിര്‍ത്തിയില്‍ ഉറപ്പുവരുത്തേണ്ടതെന്നും ഹുവ തുടര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല