1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2020

സ്വന്തം ലേഖകൻ: യുണൈറ്റഡ് കിങ്ഡത്തിൽനിന്ന് (യുകെ) വരുന്ന യാത്രികർക്കായി കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ആർ‌ടി-പി‌സി‌ആർ പരിശോധന, കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് പോസിറ്റീവ് സ്ഥിരീകരിക്കുന്നവർക്ക് പ്രത്യേക ഐസലേഷൻ, പോസിറ്റീവ് സ്ഥിരീകരിക്കുന്നവരുടെ സഹയാത്രികർക്ക് ക്വാറന്റീൻ എന്നിവ അതിൽ ഉൾപ്പെടുന്നു. ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
പുതിയ വകഭേദം കൂടുതൽ പകരുന്നതും യുവാക്കളെ ബാധിക്കുന്നതുമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നു. 17 തരത്തിലുള്ള ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് വകഭേദമാണിത്. പുതിയ വൈറസ് ആളുകൾക്കിടയിൽ എളുപ്പത്തിൽ പടരാന്‍ ഇടയാക്കും. ഈ സാഹചര്യത്തിൽ, കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളിൽ (നവംബർ 25 മുതൽ ഡിസംബർ 23 വരെ) യുകെയില്‍ നിന്നുവന്ന എല്ലാ യാത്രക്കാരെയും മാർഗനിർദേശങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എല്ലാ യാത്രക്കാരും അവരുടെ കഴിഞ്ഞ 14 ദിവസത്തെ ട്രാവൽ ഹിസ്റ്ററി വ്യക്തമാക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം പൂരിപ്പിക്കണം. എത്തിച്ചേരുമ്പോൾ ആർ‌ടി-പി‌സി‌ആർ പരിശോധനയ്ക്ക് വിധേയമാക്കും. പോസിറ്റീവ് സ്ഥിരീകരിച്ചാൽ, സ്പൈക്ക് ജീൻ അടിസ്ഥാനമാക്കിയുള്ള ആർടി-പിസിആർ പരിശോധന നടത്തണം. കൊറോണ വൈറസിന്റെ പഴയ വകഭേദത്തിനാണ് പോസിറ്റീവ് സ്ഥിരീകരിക്കുന്നതെങ്കിൽ, രോഗത്തിന്റെ തീവ്രതയനുസരിച്ച് ഹോം ഐസലേഷന്‍ ഉൾപ്പെടെ നിലവിലുള്ള ചികിത്സാ പ്രോട്ടോക്കോൾ പിന്തുടരാം. പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയാൽ, പതിവ് ചികിത്സാ പ്രോട്ടോക്കോളുകള്‍ക്കു പുറമെ രോഗിയെ പ്രത്യേക ഐസലേഷൻ യൂണിറ്റിലേക്ക് മാറ്റും. 14-ാം ദിവസം വീണ്ടും പരിശോധന നടത്തും.

ചെക്ക് ഇൻ ചെയ്യുന്നതിന് മുമ്പായി യാത്രക്കാരെ മാർഗനിർദേശങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ എയർലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾക്കും ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിനും ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നൽകിയ യുകെയില്‍ നിന്നുള്ള യാത്രക്കാരുടെ (നവംബർ 5 മുതൽ ഡിസംബർ 23 വരെയുള്ള) വിവരങ്ങൾ സർവൈലൻസ് ടീമുകൾക്ക് നൽകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.