1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2018

സ്വന്തം ലേഖകന്‍: രൂപയുടെ മൂല്യശോഷണം; വിദേശവായ്പകളുടെ തിരിച്ചടവില്‍ ഇന്ത്യയ്ക്ക് 70,000 കോടിയുടെ അധികബാധ്യത. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗമാണ് ഇന്ത്യന്‍ കമ്പനികളുടെ വിദേശവായ്പയും വിദേശ ഇന്ത്യക്കാരുടെ നിക്ഷേപവും ചേര്‍ന്ന് തിരിച്ചടയ്‌ക്കേണ്ട തുക ഏതാണ്ട് 21,760 കോടി ഡോളര്‍ വരുമെന്ന് കണക്കാക്കിയത്. 2017വരെയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.

ഇതില്‍ 2018ന്റെ രണ്ടാംപകുതിയില്‍ തിരിച്ചടയ്‌ക്കേണ്ട തുക ഏതാണ്ട് 7.1 ലക്ഷം കോടി രൂപയായിരുന്നു. ഡോളറിന്റെ വിനിമയനിരക്ക് 65.1 രൂപയാണെന്ന് കണക്കാക്കിയാലുള്ള തുകയാണിത്. ഡോളറിന്റെ വില 71.4 രൂപയാകുമ്പോള്‍ തിരിച്ചടയ്‌ക്കേണ്ട തുക 7.8 ലക്ഷം കോടി രൂപയായി ഉയരുമെന്ന് എസ്.ബി.ഐ.യുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനു പുറമേ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിത്തുകയില്‍ 45,700 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാവും. അതേസമയം തുടര്‍ച്ചയായ പതനത്തിനുശേഷം ഇന്ത്യന്‍ രൂപ കാര്യമായ മൂല്യശോഷണമില്ലാതെ പിടിച്ചുനിന്ന ദിവസമായിരുന്നു വെള്ളിയാഴ്ച. റിസര്‍വ് ബാങ്ക് ഇടപെട്ട് വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതുകൊണ്ടാണ് രൂപയുടെ തകര്‍ച്ച ഒഴിവായത് എന്നാണ് റിപ്പോര്‍ട്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.