1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് സാധാരാണ രീതിയിൽ വിമാന സർവീസ് എന്ന് തുടങ്ങുമെന്ന കൃത്യമായ വിവരമില്ലെങ്കിലും ചില വിമാന കമ്പനികൾ വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഇന്ത്യൻ വിമാനങ്ങളടക്കം തങ്ങളുടെ വെബ് സൈറ്റ് വഴി അടുത്തയാഴ്ച മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ആരംഭിച്ചത്. കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് 900 മുതൽ 2,799 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്.

മുംബൈയിൽ നിന്ന് ദുബായിലേയ്ക്ക് ഒരാൾക്ക് 721 മുതൽ 1,855 ദിർഹം വരെയും ഡൽഹിയിൽ നിന്ന് 597 ദിർഹവും. ഇന്ത്യൻ വിമാന കമ്പനിയായ വിസ്താര മുംബൈയിൽ നിന്ന് ദുബായിലേയ്ക്ക് 895 ദിര്‍ഹമാണ് നിരക്ക് ആവശ്യപ്പെടുന്നത്. എന്നാൽ, ഇൗ മാസം 15നും 16നും വളരെ കുറച്ച് സീറ്റ് മാത്രമേ ബാക്കിയുള്ളൂ. ഇൻ‍ഡിഗോ കണക്ഷൻ വിമാനത്തിന് 850 ദിർഹവും 16നുള്ള നേരിട്ടുള്ള വിമാനത്തിന് 1,100 ദിർഹവും ആവശ്യപ്പെടുന്നു.

ദുബായിയുടെ എമിറേറ്റ്സ് എയർലൈൻസ്, ബജറ്റ് വിാമാനമായ ഫ്ലൈ ദുബായ് എന്നിവ 16 മുതലുള്ള ടിക്കറ്റുകൾ നൽകിത്തുടങ്ങി. എത്തിഹാദ് എയർവേയ്സ് 22 മുതൽ ഇന്ത്യയിൽ നിന്ന് സർവീസ് പുനരാരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഇതുവരെ സർവീസ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് യാതൊരു വിവരവും വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, ബലി പെരുന്നാൾ കഴിഞ്ഞാൽ വിമാന സർവീസ് ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ചില ട്രാവൽ ഏജൻസി അധികൃതർ പറഞ്ഞു. ഏപ്രിൽ 24നായിരുന്നു ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് നിർത്തിവച്ചത്. ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുന്നതിനാൽ പലതവണ മാറ്റിവച്ച സർവീസ് പുനരാരംഭിക്കുന്നതിൽ അനിശ്ചിതാവസ്ഥ തുടരുകയാണ്.

അതിനിടെ രണ്ട് രാജ്യങ്ങള്‍ക്കു കൂടി യാത്രാ വിലക്കേര്‍പെടുത്തി യുഎഇ. ഇന്‍ഡോനേഷ്യ അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്ക്. ജുലൈ 11 ഞായറാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.
ഇന്ത്യയടക്കുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പെടുത്തിയിരിക്കുന്ന പ്രവേശന വിലക്ക് ജുലൈ 21 വരെ തുടരുമെന്നാണ് സൂചനകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.