1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2021

സ്വന്തം ലേഖകൻ: യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസും ഇന്ത്യയുടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും തമ്മിൽ ആരോഗ്യ സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്തു. പകർച്ചവ്യാധികളുടെ കാലത്തും ഫാർമസ്യൂട്ടിക്കൽ ഉൽപന്ന മേഖലയിലും സഹകരണം എങ്ങനെ വർധിപ്പിക്കാം എന്നതിനെ കുറിച്ചു ഇരു മന്ത്രിമാരും കാഴ്ചപ്പാടുകൾ കൈമാറി.

യുഎഇയും ഇന്ത്യയും തമ്മിലുള്ള ആരോഗ്യമേഖലയിലെ ബന്ധം വികസിപ്പിക്കുന്നതിന്റെ പ്രാധാന്യവും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള ഭാവി പദ്ധതികളും ചർച്ച ചെയ്തതായി അൽ ഒവൈസ് പറഞ്ഞു. ഇന്ത്യയുമായുള്ള നിലവിലുള്ള സഹകരണം ആരോഗ്യമേഖലയിൽ നേട്ടങ്ങൾ കൈവരിച്ചു. ഇന്ത്യയുടെ രാജ്യാന്തര മികവിനും വൈദഗ്ധ്യവും യുഎഇക്ക് ഗുണകരമായി.

കോവിഡ് -19 നെ നേരിടുന്നതിൽ യുഎഇ സാധ്യമാക്കിയ നേട്ടത്തെക്കുറിച്ച് അൽ ഒവൈസ് വിശദീകരിച്ചു. കോവിഡിനെതിരെ പോരാടുന്നതിനും സുരക്ഷിതവും പലപ്രദവുമായ ചികിത്സകളും വാക്സിനുകളും നൽകുന്നതിനുള്ള രാജ്യാന്തര ശ്രമങ്ങളിൽ സുപ്രധാനവും പലപ്രദവുമായ പങ്ക് വഹിക്കാൻ യുഎഇ ആഗ്രഹിക്കുന്നു.

അനുഭവങ്ങളുടെ കൈമാറ്റം, ആരോഗ്യ സംരക്ഷണത്തിൽ ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച മെഡിക്കൽ പ്രാക്ടീസുകൾ, കഴിവുള്ള കേഡർമാർ, വാക്സിനുകൾ എന്നിവയിൽ അനുഭവങ്ങൾ കൈമാറുന്നതിനും ഇന്ത്യ താത്പര്യപ്പെടുന്നുവെന്ന് ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. യുഎഇയുടെ ആരോഗ്യ മേഖലയുടെ ശ്രദ്ധേയമായ വികസനത്തെയും രാജ്യത്തെ മെഡിക്കൽ സൗകര്യങ്ങളുടെ മികച്ച അടിസ്ഥാന സൗകര്യങ്ങളെയും മന്ത്രി അഭിനന്ദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.