1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2022

സ്വന്തം ലേഖകൻ: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഭാഗമായി ഷാർജയിലെ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്ത്യൻ ബിസിനസ് സംരംഭങ്ങൾക്ക് ക്ഷണം. ഇന്ത്യയുമായുള്ള വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ സാധ്യതകൾ ചർച്ച ചെയ്യുന്നതിന് ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ഷാർജ – ഇന്ത്യ ബിസിനസ് ഫോറം സംഘടിപ്പിച്ചു.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻസ്ട്രിയിൽ പ്രതിനിധികൾ ഉൾപ്പെടെ 50 ബിസിനസ് സംരംഭകർ പരിപാടിയിൽ പങ്കെടുത്തു. യുഎഇ-ഇന്ത്യ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഫോറം വഴി ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് ഷാർജ ചേംബറിലെ കമ്മ്യൂണിക്കേഷൻ ആൻഡ് ബിസിനസ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് മുഹമ്മദ് ഷത്താഫ് പറഞ്ഞു.

ഇരുരാജ്യങ്ങളിലെയും ബിസിനസ് മേഖലക്ക് ഏറെ സഹായകരമാകുന്ന കരാറാണ് ന്ത്യ- യു.എ.ഇ സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാർ. മാർച്ചിലാണ് ഇന്ത്യയും യു.എ.ഇയും സി.ഇ.പി.എ ഒപ്പുവെച്ചത്. നിശ്ചിത ഉൽപ്പന്നങ്ങൾക്ക് ഇരുരാജ്യങ്ങളിലേക്കും അഞ്ച് ശതമാനം ഇറക്കുമതി ചുങ്കം ഒഴിവാകുമെന്നതാണ് കരാറിലെ ഏറ്റവും വലിയ ഗുണം.

കേരളത്തിൽ നിന്നടക്കമുള്ള സംരംഭകർക്ക് ഏറെ ഗുണം ചെയ്യുന്ന നടപടിയാണിത്. കേരളത്തിൽ നിർമിക്കുന്ന നിരവധി ഉൽപന്നങ്ങൾ യു.എ.ഇയിലെ സൂപ്പർമാർക്കറ്റുകളിലും ചെറിയ സ്ഥാപനങ്ങളിലും വിൽപനക്കെത്തുന്നുണ്ട്. അഞ്ച് ശതമാനം നികുതി ഇളവ് ലഭിക്കുന്നതോടെ വാണിജ്യ ഇടപാടുകൾ വർധിക്കുകയും ലാഭം കൂടുകയും വില കുറയുകയും ചെയ്യും.

മാത്രമല്ല, ഇന്ത്യയിൽ നിന്ന് യു.എ.ഇയിൽ എത്തിച്ച ശേഷം ആഫ്രിക്കയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്ന നിരവധി ഉൽപന്നങ്ങളുണ്ട്. ഇവക്കും പുതിയ കരാർ ഗുണം ചെയ്യും. യു.എ.ഇയിൽ വിൽപന വർധിക്കുന്നതോടെ ഇന്ത്യയിൽ ഉദ്പാദനം കൂടും. ഇത്‌തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഫോൺ, ഭക്ഷ്യ വസ്തുക്കൾ, വസ്ത്രം, ആഭരണം, കായിക ഉപകരണങ്ങൾ, മരുന്ന്, ചികിത്സ ഉപകരണം, കൃഷി ഉൽപന്നങ്ങൾ, മത്സ്യം തുടങ്ങിയവക്കെല്ലാം അഞ്ച് ശതമാനം നികുതി ഇളവ് ലഭിക്കും. നിലവിൽ ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉൽപന്നങ്ങൾക്കും ഇളവ് ലഭിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. അടുത്ത 5-10 വർഷത്തിനുള്ളിൽ എല്ലാ ഉൽപന്നങ്ങളെയും കസ്റ്റംസ് തിരുവയിൽ നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.