1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2023

സ്വന്തം ലേഖകൻ: ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ഇനി യുപിഐ വഴി പണമിടപാട് നടത്താനാവും. റിസര്‍വ് ബാങ്ക് മേധാവി ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ജി20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇന്ത്യയില്‍ യുപിഐ ഇടപാട് നടത്താന്‍ അനുമതി. അതും തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ മാത്രമാണ് ആദ്യം ഈ സൗകര്യം ലഭിക്കുക. പതിയെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.

ഇന്ത്യയില്‍ ഇലക്ട്രോണിക് പണമിടപാടിന് ഉപയോഗിക്കുന്ന ജനപ്രിയമായ സേവനമാണ് യുപിഐ. വഴിയോര കച്ചവടക്കാര്‍ മുതല്‍ വലിയ ഷോപ്പിങ് മാളുകളില്‍ വരെ ഇന്ന് യുപിഐ ഇടപാടുകള്‍ക്കുള്ള സൗകര്യമുണ്ട്. ഡിസംബറില്‍ യുപിഐ പണമിടപാടുകള്‍ 12.82 ലക്ഷം കോടിയായി ഉയര്‍ന്നിട്ടുണ്ട്.

മറ്റ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് യുപിഐ ഉപയോഗിക്കാനാവുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. സിംഗപൂര്‍, യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.