1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2018

സ്വന്തം ലേഖകന്‍: ഇന്ത്യ, അമേരിക്ക 2+2 സംഭാഷണം സെപ്റ്റംബര്‍ ആറിന് ന്യൂഡല്‍ഹിയില്‍; നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും. ഇരു രാജ്യങ്ങളുടെയും രണ്ടു വീതം മന്ത്രിമാരടങ്ങുന്ന ആദ്യ സംഭാഷണമാണിത്. ഇന്തോ, പസഫിക് മേഖല നേരിടുന്ന വെല്ലുവിളികള്‍, ഉഭയകക്ഷി ബന്ധങ്ങള്‍, സുരക്ഷ, പ്രതിരോധരംഗത്തെ സഹകരണം തുടങ്ങിയവയാണ് ചര്‍ച്ച ചെയ്യുകയെന്ന് വിദേശകാര്യ വകുപ്പ് സൂചന നല്‍കി.

ജൂണ്‍ 27നും പിന്നീട് ജൂലൈ ആറിനും വാഷിങ്ടണില്‍ തീരുമാനിച്ച ഉഭയകക്ഷി ചര്‍ച്ച അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാല്‍ ചര്‍ച്ച മാറ്റിയെന്നായിരുന്നു യു.എസ് വിശദീകരണം. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയായി മൈക്ക് പോംപിയോവിനെ നിയമിക്കുന്നതിലെ അനിശ്ചിതത്വവും ചര്‍ച്ച മാറ്റിവെക്കാന്‍ കാരണമായി.

പോംപിയോയും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും സെപ്റ്റംബര്‍ ആറിലെ സംഭാഷണത്തിന് ഡല്‍ഹിയിലെത്തുമെന്ന് യു.എസ് വിദേശകാര്യ വക്താവ് ഹെതര്‍ നാവര്‍ട് പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും പങ്കെടുക്കും.

കഴിഞ്ഞ വര്‍ഷം വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ‘2+2 സംഭാഷണം’ പ്രഖ്യാപിച്ചത്. സുരക്ഷയടക്കം വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തുടരുന്ന ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സംഭാഷണം വഴിയൊരുക്കുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ഡല്‍ഹിയില്‍ പറഞ്ഞു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.