
സ്വന്തം ലേഖകൻ: ഇന്ത്യയുമായി 660 കോടിയുടെ ആയുധ ഇടപാടിന് യു.എസ് കോൺഗ്രസ് അനുമതി നൽകി.വിമാന ഉപഭോഗവസ്തുക്കളുടെ സ്പെയറുകൾ, റിപ്പയർ / റിട്ടേൺ ഭാഗങ്ങൾ, കാട്രിഡ്ജ് ആക്യുവേറ്റഡ് ഡിവൈസുകൾ / പ്രൊപ്പല്ലൻറ് ആക്യുവേറ്റഡ് ഡിവൈസുകൾ (സി.എ.ഡി / പി.എ.ഡി) അഗ്നിശമന കാട്രിഡ്ജുകൾ, വെടിയുണ്ടകൾ, നൂതന റഡാർ മുന്നറിയിപ്പ് റിസീവർ ഷിപ്പ്സെറ്റ്, 10 ലൈറ്റ്വെയ്റ്റ് നൈറ്റ് വിഷൻ ബൈനോക്കുലർ, 10 AN / AVS-9 നൈറ്റ് വിഷൻ ഗോഗിൾ, ജി.പി.എസ് തുടങ്ങിയാണ് ഇന്ത്യക്ക് കൈമാറുക.
നേരത്തേ അമേരിക്കയിൽനിന്ന് ഇന്ത്യൻ വ്യോമ സേന വാങ്ങിയ യുദ്ധവിമാനമായ ലോക്ക്ഹീഡ് സി-130 ജെ സൂപ്പർ ഹെർക്കുലീസിന് സംരക്ഷണമേകുന്ന ഉപകരണങ്ങളാണിവ. പുതിയ കരാറിലൂടെ സൈനിക സഹകരണം കൂടുതൽ ദൃഢമാകുമെന്ന് യു.എസ് പ്രതിരോധ സഹകരണ ഏജൻസി (ഡി.എസ്.സി.എ) വ്യക്തമാക്കി. ദക്ഷിണേഷ്യൻ മേഖലയിലും ഇന്തോ പസഫിക് മേഖലയിലും ഇന്ത്യയുടെ സൈനിക സാന്നിധ്യം വർധിപ്പിക്കുന്നത് പുതിയ ഇടപാട് സഹായിക്കും.
ഇടപാട് പ്രതിരോധ പങ്കാളി എന്ന നിലയിലുള്ള ബന്ധം ഉൗട്ടിയുറപ്പിക്കാൻ ഉപകരിക്കുമെന്ന് യു.എസ് പ്രതിരോധ വകുപ്പിന് കീഴിലുള്ള ഡിഫൻസ് സെക്യൂരിറ്റി കോർപറേഷൻ ഏജൻസി വ്യക്തമാക്കി. ഇന്തോ-പസഫിക് മേഖലയിലെ രാഷ്ട്രീയ, സമാധാന, സാമ്പത്തിക പുരോഗതിക്ക് ഇന്ത്യയുടെ പങ്ക് നിർണായകമാണെന്നും ഏജൻസി വിലയിരുത്തി.
ഇന്ത്യയ്ക്കുള്ള എം-60ആർ ഹെലികോപ്ടറുകൾ തയ്യാർഇന്ത്യൻ നാവികസേനയ്ക്കായി നിർമ്മിക്കുന്ന വിവിധോദ്ദേശ എം-60 റോമിയോ ഹെലികോപ്ടറിന്റെ ചിത്രം യു.എസ് ആയുധക്കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ പുറത്തുവിട്ടു. ഇന്ത്യൻ നാവിക സേനയുടെ മുദ്രപതിപ്പിച്ച ഹെലികോപ്ടറിന്റെ ചിത്രമാണിത്. 260 കോടി ഡോളറിന് 24 എം-60 ആർ ഹെലികോപ്ടറുകളാണ് ഇന്ത്യ വാങ്ങുന്നത്. എം-60 എത്തുന്നതോടെ നാവികസേനയുടെ പഴയ ബ്രിട്ടീഷ് സീ കിംഗ് ഹെലികോപ്ടറുകൾ വഴിമാറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല