
സ്വന്തം ലേഖകൻ: കോവിഡ് വാക്സിൻ കയറ്റുമതി ചെയ്യുന്നത് നിരോധിച്ച ഇന്ത്യയുടെ തീരുമാനം സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കോവിഷീൽഡ് വാക്സിനെ ആശ്രയിക്കുന്ന ലോകത്തെ 91 രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ആഫ്രിക്കൻ രാജ്യങ്ങളാണ് വലിയ പ്രതിസന്ധിയെ നേരിടുന്നതെന്നും ഡബ്ലിയുഎച്ച്ഒയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
ആസ്ട്രാസെനെക്ക വാക്സിന്‍ (കോവിഷീല്‍ഡ്), വരാനിരിക്കുന്ന നോവാവാക്സ് എന്നിവയുടെ, പരിമിതമായ സ്റ്റോക്ക് മാത്രമായതാണ് പ്രയാസം സൃഷ്ടിക്കുന്നത്. ഇതോടെ, ആഫ്രിക്കയിലെ പല രാജ്യങ്ങളും കോവിഡിൻ്റെ പുതിയ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാകുകയാണ്. അസ്ട്രാസെനെക കമ്പനിക്ക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിക്കുന്ന മരുന്നിനു തുല്യമായി വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
ഈ രാജ്യങ്ങളില്‍ കോവിഡിൻ്റെ പുതിയതും പകരാവുന്നതുമായ B.1.617.2 വകഭേദത്തിൽ നിന്നുൾപ്പെടെ വെല്ലുവിളി നേരിടുകയാണ്്. B.1.617.2 വൈറസിനു പുറമെ, മറ്റ് വകഭേദങ്ങള്‍ മറ്റ് പ്രത്യക്ഷപ്പെടുകയും അവ തിരിച്ചറിയപ്പെടുന്നതിന് മുമ്പുതന്നെ ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുകയുമാണ്.
കഴിഞ്ഞ വര്‍ഷം ആസ്ട്രാസെനെക്കയുമായി ഒപ്പുവെച്ച കരാർ പ്രകാരം താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്ക് എസ്ഐഐ ഒരു ബില്യണ്‍ ഡോസ് നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 2020ല്‍ മാത്രം 400 ദശലക്ഷം ഡോസുകള്‍ നല്‍കാനായിരുന്നു കരാര്‍. ലോകാരോഗ്യ സംഘടന ഒരു പ്രധാന അംഗമായ അന്താരാഷ്ട്ര വാക്സിന്‍ സഖ്യമായ ഗവിയിലൂടെയാണ് ഇവ വിതരണം ചെയ്യുന്നത്.
നിലവില്‍, മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളും അവരുടെ ജനസംഖ്യയുടെ 0.5 ശതമാനത്തില്‍ താഴെ മാത്രമേ വാക്സിനേഷന്‍ നല്‍കിയിട്ടുള്ളൂ, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുപോലും പൂര്‍ണമായി വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ളെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ഇന്ത്യയുടെ വാക്സിന്‍ സംഭരണ പദ്ധതിയേയും നിശിതമായി അവര്‍ വിമര്‍ശിച്ചു. അനുമതി ലഭിച്ചതിന തുടര്‍ന്ന് വാക്സിനുകള്‍ ലഭ്യമാകുമ്പോള്‍ ഒന്നിച്ച് വില്‍പ്പന നടത്തുന്നതിനായി സ്വതന്ത്ര കരാറുകളില്‍ ഒപ്പു വെക്കുമ്പോള്‍ എസ്.ഐ.ഐയെ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞില്ല.
കഴിഞ്ഞ വര്‍ഷം സ്വന്തം പൗരന്മാര്‍ക്കായി വലിയ തോതില്‍ വാക്സില്‍ നല്‍കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. വാക്സിന്‍ മൈത്രി എന്ന പേരില്‍ ഈ വര്‍ഷം ഏപ്രില്‍ 16 നകം ഏകദേശം 66.3 ദശലക്ഷം ഡോസുകള്‍ കയറ്റുമതി ചെയ്തു. സൗഹൃദ രാജ്യങ്ങളെ സഹായിക്കാനാണെന്ന് പറഞ്ഞെങ്കിലും ലോകത്തെ വാക്സിന്‍-നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യയെ കാണിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നാണ് വിമര്‍ശനം.
കൊറോണ വൈറസിന്‍റെ ഇന്ത്യൻ വകഭേദത്തിന് ഡെൽറ്റ എന്നായിരിക്കും പേരെന്നും സംഘടന അ റിയിച്ചു. രാജ്യത്തിന്‍റെ പേരുകളിൽ വൈറസ് വകഭേദം അറിയപ്പെടുന്നത് ശാസ്ത്രീയമല്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ കോവിഡ് വകഭേദത്തിന് കാപ്പ എന്നായിരിക്കും പേരെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. കൊറോണ വൈറസിന്‍റെ B.1.617 വകഭേദത്തെ ഇന്ത്യൻ വകഭേദമെന്ന് വിളിക്കുന്നതിനെതിരെ കേന്ദ്രസർക്കാർ രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല