1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2018

സ്വന്തം ലേഖകന്‍: ഇന്ത്യയുമായുള്ള സൗഹൃദം അരക്കിട്ടുറപ്പിച്ച് വിയറ്റ്‌നാം പ്രസിഡന്റ് ഇന്ത്യയില്‍; സഹകരണം ചൈനയ്ക്ക് തിരിച്ചടി. ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ വിയറ്റ്‌നാം പ്രസിഡന്റ് ട്രാന്‍ ഡായ് ഖ്വാങ്ങിന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം നല്‍കി. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്‌നാം പ്രസിഡന്റിനെ സ്വീകരിച്ചു.

വെള്ളിയാഴ്ച വൈകീട്ടാണ് ഖ്വാങ് ഇന്ത്യയിലെത്തിയത്. ചൈനയുടെ ഭീഷണി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനം കൊണ്ടുദ്ദേശിക്കുന്നത്. ഇന്ത്യയും വിയറ്റ്‌നാമും തമ്മില്‍ ആഭ്യന്തര സുരക്ഷാരംഗത്ത് സഹകരണത്തിനും ധാരണയായി. വിശദചര്‍ച്ചക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്‌നാം പ്രസിഡന്റ് ട്രാന്‍ ഡായ് ക്വാങ്ങും തമ്മില്‍ മൂന്ന് കരാറുകളില്‍ ഒപ്പുവെച്ചു.

കൂട്ടായ എണ്ണപ്രകൃതിവാതക ഖനനം, ആണവോര്‍ജവാണിജ്യകാര്‍ഷിക മേഖലകളിലെ സഹകരണം എന്നിവ സംബന്ധിച്ചാണ് കരാറുകള്‍. കാര്യക്ഷമവും വിശാലവും വ്യവസ്ഥാപിതവുമായ സഹകരണത്തിന് ഇരുരാജ്യങ്ങളും സന്നദ്ധമായെന്നും സമുദ്രരംഗത്തെ സഹകരണം കൂടുതല്‍ ദൃഢമാക്കുമെന്നും കൂടിക്കാഴ്ചക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രകൃതിവിഭവ സമ്പന്നമായ ദക്ഷിണചൈനാ കടല്‍ മേഖലയുടെ മേധാവിത്വം സംബന്ധിച്ച് വിയറ്റ്‌നാമടക്കം രാജ്യങ്ങളുമായി ചൈന തര്‍ക്കത്തിലാണെന്നിരിക്കെ ഇതുസംബന്ധിച്ച ചോദ്യത്തോട്, പ്രശ്‌നങ്ങള്‍ സമാധാനപരമായ മാര്‍ഗത്തില്‍ പരിഹരിക്കുമെന്ന് ട്രാന്‍ ഡായ് ക്വാങ് പറഞ്ഞു. ചൈനക്കുള്ള താക്കീതാണ് ഇന്ത്യയും വിയറ്റ്‌നാമുമായുള്ള ധാരണയെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.