1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2017

സ്വന്തം ലേഖകന്‍: വെടിവെക്കാന്‍ കൊള്ളില്ല, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിര്‍മ്മിച്ച തോക്കുകള്‍ വേണ്ടെന്ന് ഇന്ത്യന്‍ സൈന്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ച റൈഫിളുകള്‍ക്ക് സൈന്യം അനുമതി നിഷേധിച്ചു. എകെ47 നും ഇന്‍സാസ് റൈഫിളിനും പകരം കൊണ്ടുവന്ന റൈഫിളുകളാണ് സൈന്യം നിരസിച്ചത്.

സര്‍ക്കാറിന്റെ ഉടമസ്ഥതയിലുളള ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡില്‍ നിര്‍മ്മിച്ച റൈഫിളുകള്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ പരാജയപ്പെട്ടതിന്റെ രേഖകള്‍ എന്‍ഡി ടിവി പുറത്തു വിട്ടിരുന്നു. റൈഫിളുകള്‍ക്ക് സുരക്ഷാ സങ്കേതിക വിദ്യകളില്‍ നിരവധി പിഴവുകളുണ്ട്. നിരവധി പിഴവുകള്‍ക്ക് പുറമേ വെടിയുതിര്‍ക്കുമ്പോള്‍ തനിയെ നിന്നുപോകുന്നത് ഉള്‍പ്പടെയുള്ള തകരാറുകളാണ് സൈന്യം എടുത്തുകാട്ടുന്നത്.

റൈഫിളുകളുടെ പ്രവര്‍ത്തനം സുഗമമാകണമെങ്കില്‍ മാഗസീനുകളെല്ലാം പുനരാസൂത്രണം ചെയ്യണമെന്നാണ് സൈനിക വൃത്തങ്ങളുടെ അഭിപ്രായം. കഴിഞ്ഞ വര്‍ഷവും തദ്ദേശീയമായി നിര്‍മ്മിച്ച എക്‌സ്‌കാബിലര്‍ എന്ന റൈഫികള്‍ തകരാറുകളുടെ പേരില്‍ സൈന്യം നിഷേധിച്ചിരുന്നു. എക്‌സ്‌കാലിബറിന്റെ 5.56 എംഎം പ്രഹരശേഷി സൈന്യത്തിന് ആനശ്യമുള്ളതിലും കുറവാണെന്ന കാരണത്താലാണ് നിഷേധിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.