1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2018

സ്വന്തം ലേഖകന്‍: നാളത്തെ യുദ്ധങ്ങള്‍ക്കായി പടക്കളത്തില്‍ റോബട്ടുകളെയും നിര്‍മിത ബുദ്ധിയെയും നിയോഗിക്കാന്‍ ഇന്ത്യ. യുദ്ധോപകരണങ്ങളെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ പുത്തന്‍ സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്നു. ആളില്ലാ ടാങ്കുകളും കപ്പലുകളും വിമാനങ്ങളും റോബോട്ടിക് ആയുധങ്ങളുമൊക്കെ ഇന്ത്യന്‍ സേനയില്‍ വൈകാതെ ഇടംപിടിക്കും.

കരവ്യോമനാവിക സേന വിഭാഗങ്ങളില്‍ ഇവ നടപ്പാക്കുമെന്ന് പ്രതിരോധ നിര്‍മാണ സെക്രട്ടറി അജയ്കുമാര്‍ പറഞ്ഞു. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖറാണ് പദ്ധതിയുടെ ചട്ടക്കൂടും പ്രത്യേകതകളും തീരുമാനിക്കുന്നത്. സായുധസേനയും സ്വകാര്യമേഖലയും തമ്മിലുള്ള പങ്കാളിത്ത മാതൃകയിലാണ് ഇത് നടപ്പാക്കുക. മറ്റു രാഷ്ട്രങ്ങള്‍ ഇത്തരം പരീക്ഷണങ്ങള്‍ നേരത്തേ ആരംഭിച്ചിട്ടുണ്ട്.

ഈ മേഖലയില്‍ ചൈന ശതകോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നുണ്ട്. യു.എസ്, ബ്രിട്ടണ്‍, ഫ്രാന്‍സ്, യൂറോപ്യന്‍ യൂനിയന്‍ എന്നിവയും ഈ മേഖലയില്‍ മുതല്‍മുടക്കുന്നു. ഭാവി യുദ്ധതന്ത്രത്തില്‍ കംപ്യൂട്ടര്‍ അധിഷ്ഠിത നിര്‍മിത ബുദ്ധിയെ ഉപയോഗിക്കുകയെന്ന വലിയ പരിപാടിയാണു കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നു ഡിഫന്‍സ് പ്രെഡക്ഷന്‍ സെക്രട്ടറി അജയ് കുമാര്‍ പറഞ്ഞു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.