1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2017

സ്വന്തം ലേഖകന്‍: സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ തടവിലായിരുന്ന എട്ട് ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരെ മോചിപ്പിച്ചു. സൊമാലിയന്‍ സൈന്യമാണ് എട്ട് ജീവനക്കാരെയും മോചിപ്പിച്ചത്. സോമാലിയയിലെ ഹോബിയോയ്ക്ക് സമീപമുള്ള അബ്ദുള്ളാഹി അഹമ്മദലി എന്ന ഗ്രാമത്തില്‍നിന്നാണ് ഇവരെ മോചിപ്പിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍.

തടവിലാക്കിയവരെ മണിക്കൂറൂകളോളം നടത്തിയാണ് കൊള്ളക്കാരുടെ കേന്ദ്രങ്ങളിലെത്തിച്ചത്. സൈന്യം പിന്തുടരുന്നത് ഒഴിവാക്കാനായിരുന്നു ഇത്. സൈനിക നടപടിക്കിടെ നാല് കടല്‍ക്കൊള്ളക്കാരെ അറസ്റ്റ് ചെയ്തു. ഇതോടെ എല്ലാ കപ്പല്‍ ജീവനക്കാരും മോചിതരായി. തടവിലായിരുന്ന രണ്ടുപേരെ ഞായറാഴ്ച മോചിപ്പിച്ചിരുന്നു. തുടക്കത്തില്‍ 11 പേരെ തട്ടിക്കൊണ്ടുപോയെന്നാണ് അറിയിച്ചിരുന്നെങ്കിലും 10 പേരെ മാത്രമാണ് തടവിലാക്കിയതെന്നു പിന്നീട് തിരുത്തി.

കഴിഞ്ഞയാഴ്ചയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. ഭക്ഷണവും വെള്ളവും കിട്ടാതെ ജീവനക്കാര്‍ അവശരായ നിലയിലായിരുന്നുവെന്നും സൈന്യം വെളിപ്പെടുത്തിയിട്ടുണ്ട്. മുമ്പ് കപ്പല്‍ യാത്രികര്‍ക്ക് വന്‍ ഭീക്ഷണിയായിരുന്ന സോമാലിയന്‍ കൊള്ളക്കാര്‍ കഴിഞ്ഞ കുറച്ചു നാളുകളായി സജീവമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മാസം ശ്രീലങ്കയുടെ വാണിജ്യകപ്പല്‍ കൊള്ളക്കാര്‍ തട്ടിയെടുക്കുകയും പിന്നാലെ ജീവനക്കാരെ മോചിപ്പിക്കുകയും ചെയ്‌തോടെ ഇവര്‍ വീണ്ടും ശക്തിയാര്‍ജിച്ചതായാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.