ചികിത്സയ്ക്കായി രോഗികളെ റെഫര്‍ ചെയ്യുന്നതിന് പണം കൈപ്പറ്റിയ ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍ അറസ്റ്റില്‍. ഇന്നലെ വൈകിട്ടാണ് നീല്‍ ശര്‍മ്മ എന്ന ഇന്ത്യക്കാരനായ ഡോക്ടറെ അമേരിക്കയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് അഞ്ച് വര്‍ഷം വരെ ശിക്ഷയും 25000 യുഎസ് ഡോളര്‍ പിഴയും ലഭിച്ചേക്കാം. വാഷിംഗ്ടണിലെ ഇല്ലിനോയിസില്‍ ഇല്ലിനോകെയര്‍ എന്ന ഇയാളുടെ സ്ഥാപനത്തില്‍നിന്നാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്.
ഇല്ലിനോസിലെ ലൈസന്‍സുള്ള ഫിസീഷ്യനാണ് നീല്‍ ശര്‍മ്മ എന്ന 34കാരന്‍. ഇല്ലിനോസില്‍ തന്നെയുള്ള ഒരു ഹെല്‍ത്ത് കെയര്‍ കമ്പനിയുടെ മെഡിക്കല്‍ ഡയറക്ടറുമാണ് നീല്‍. ഇവിടെ എത്തുന്ന രോഗികളെ തുടര്‍ ചികിത്സയ്ക്കായി മറ്റൊരു കമ്പനിയിലേക്ക് നീല്‍ റഫര്‍ ചെയ്ത് നല്‍കാമെന്ന് ഏറ്റിരുന്നു. അതിനായി കമ്പനിയില്‍നിന്ന് 2500 ഡോളര്‍ പ്രതിഫലം ആവശ്യപ്പെടുകയും കമ്പനിയുടെ മെഡിക്കല്‍ ഡയറക്ടര്‍ ആക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു എന്നാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ഫെഡറല്‍ കുറ്റം. പണം ആവശ്യപ്പെട്ട കമ്പനി തയാറാക്കുന്ന പുതിയ പദ്ധതിയിലേക്ക് രോഗികളെ എത്തിച്ചു നല്‍കാമെന്നും നീല്‍ ഏറ്റിരുന്നു. ഇതിന് പ്രതിഫലമായി എല്ലാ മാസവും ഒരു നിശ്ചിത തുക നീലിന് നല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം.
നീല്‍ പണമാവശ്യപ്പെട്ട വ്യക്തിയാണ് എഫ്ബിഐഎ സമീപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല