1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2017

സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഇന്ത്യക്കാരന്‍. ജൂണ്‍ എട്ടിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ലണ്ടനിലെ പുട്‌നെ ജില്ലയില്‍നിന്നും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ മത്സരിക്കുക കര്‍ണാടകയിലെ ഗുല്‍ബര്‍ഗ സ്വദേശിയായ നീരജ് പാട്ടീലാണ്. ബ്രിട്ടനില്‍ ഡോക്ടറാണ് നീരജ് പാട്ടീല്‍.

ലണ്ടനിലെ തെക്കുപടിഞ്ഞാറന്‍ ജില്ലയായ പുട്‌നെയില്‍ ജൂണ്‍ എട്ടിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവും ബ്രിട്ടന്‍ വിദ്യാഭ്യാസമന്ത്രിയുമായ ജസ്റ്റിന്‍ ഗ്രീനിങ്ങിനെതിരെയാണ് പാട്ടീല്‍ മത്സരിക്കുന്നത്. 2005 മുതല്‍ പുട്‌നെ മണ്ഡലത്തെ ഗ്രീനിങ് പ്രതിനിധാനം ചെയ്യുന്നുണ്ട്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി മെഡിസിന്‍ കണ്‍സള്‍ട്ടന്റും ലണ്ടനിലെ സ്വയംഭരണാധികാര നഗരമായ ബൊറോയിലെ മുന്‍ മേയറുമാണ് പാട്ടീല്‍.

2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത തേംസ് നദിക്കരയിലുള്ള 12 ആം നൂറ്റാണ്ടിലെ തത്ത്വചിന്തകനായിരുന്ന ബാസവേശ്വരയുടെ പ്രതിമ സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചവരില്‍ ഒരാളായിരുന്നു പാട്ടീല്‍. 15 വര്‍ഷത്തിനിടെ നാഷനല്‍ ഹെല്‍ത്ത് സര്‍വിസിനുവേണ്ടി 41 ലധികം ആശുപത്രികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.