1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2017

സ്വന്തം ലേഖകന്‍: നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ കടക്കല്‍ കത്തിവച്ചു, ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന പദവി ഇനി ചൈനക്ക്. കേന്ദ്ര സര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം നോട്ട് നിരോധനത്തിന് ശേഷമുള്ള അവസാന പാദത്തില്‍ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ ഇടിവാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള അവസാന പാഥത്തില്‍ 7.9 ശതമാനമായിരുന്ന വളര്‍ച്ച. ഈ വര്‍ഷം 6.1 ശതമാനമായി കുറഞ്ഞു.

2015, 2016 സാമ്പത്തിക വര്‍ഷത്തില്‍ 8 ശതമാനവുണ്ടായിരുന്ന വളര്‍ച്ച 2016 2017 ല്‍ 7.1 ശതമാനമായി കുറഞ്ഞു. അവസാന പാദത്തല്‍ കൃഷി മത്സ്യബന്ധന മേഖലകളില്‍ 5.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഖനനം 6.4 ശതമാനം,ഉല്‍പ്പാദനമേഖല 5.3 ശതമാനം, വൈദ്യൂതി, ഗ്യാസ്,ജലവിതരണം തുടങ്ങിയ മേഖലകളില്‍ 6.1 ശതമാനം വ്യാപാരം, ഗതാഗതം, വാര്‍ത്താ വിനിമയം 6.5 ശതമാനം റിയല്‍ എസ്റ്റേറ്റ് 2.2 ശതമാനം,നിര്‍മ്മാണ മേഖല 3.7 ശതമാനം എന്നിങ്ങനെയാണ് വിവിധ മേഖലകളില്‍ നോട്ട് നിരാധനത്തിന് ശേഷമുള്ള അവസാന പാദത്തിലെ വളര്‍ച്ച.

പുതിയ കണക്കുകള്‍ പുറത്ത് വന്നതോടേ ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ എന്ന വിശേഷണവും ഇന്ത്യയ്ക് നഷ്ടമായി.6.9 ശതാനം വളര്‍ച്ച നേടിയ ചൈനയാണ് ഇപ്പോള്‍ മുന്നില്‍. . ഇതേ കാലയളവില്‍ ചൈനയുടെ വളര്‍ച്ചാ നിരക്ക് 6.9 ശതമാനമായി ഉയര്‍ന്നതോടെയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. കഴിഞ്ഞ നവംബര്‍ എട്ടാം തീയതിയായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച് സാമ്പത്തിക ഇടപാടുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.