1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2017

 

സ്വന്തം ലേഖകന്‍: ‘ഭര്‍ത്താവിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അമേരിക്കയിലേക്ക് മടങ്ങിപ്പോകും’, യുഎസില്‍ വെള്ളക്കാരന്റെ വെടിയേറ്റു മരിച്ച ഇന്ത്യന്‍ എഞ്ചിനീയറുടെ ഭാര്യ സുനന്യ. കന്‍സാസില്‍ വെടിയേറ്റു മരിച്ച ഹൈദരാബാദുകാരനായ എഞ്ചിനീയര്‍ ശ്രീനിവാസ് കുച്ചിഭോട്‌ലയുടെ ഭാര്യ സുനന്യ ദുമല കന്‍സാസിലെ ജീവിതം തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് വ്യക്തമാക്കി. അത് ശ്രീനുവിന്റെ സ്വപ്നമായിരുന്നെന്നും തന്റെ ശ്രനീവാസിന് വേണ്ടി അത്രയെങ്കിലൂം ചെയ്യണമെന്നും തന്റെ കണ്ണിലൂടെ ശ്രീനുവിന്റെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്നും സുനന്യ പറഞ്ഞു.

എച്ച്1 ബി വിസയിലാണ് ശ്രീനു അമേരിക്കയില്‍ കഴിഞ്ഞിരുന്നത്. എച്ച്4 ഡിപ്പന്റന്റ് വിസയില്‍ ദുമലയും. എന്നാല്‍ പുതിയ കുടിയേറ്റ നിയമത്തിന് കീഴില്‍ ദുമലയ്ക്ക്അമേരിക്കയിലേക്ക് തിരികെ വരാനും ഇവിടെ താമസിക്കാനും കഴിയുമോ എന്ന് ആശങ്കയുണ്ട്. എന്നാല്‍ അമേരിക്കയിലേക്കുള്ള തന്റെ കുടിയേറ്റ രേഖകള്‍ ശരിയാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളായ കെവിന്‍ യോദര്‍, സെനറ്റര്‍ ജെറി മോറാന്‍ എന്നിവരോട് ദുമല നന്ദി പറയുകയും ചെയ്തു.

ശ്രീനിവാസ കുചിബോട്‌ല ജോലി ചെയ്ത കമ്പനി കന്‍സാസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ യുഎസില്‍ തുടരുന്നതില്‍ ആശങ്കയുണ്ടെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഭരണകൂടം ശക്തമായ നടപടി കൈക്കൊള്ളണമെന്നും ദുമല ആവശ്യപ്പെട്ടത് വാര്‍ത്തയായിരുന്നു. വംശീയ കൊലകള്‍ക്കെതിരേ ഭരണകൂടം എന്തു നടപടിയെടുക്കുന്നുവെന്നതില്‍ താന്‍ അദ്ഭുതപ്പെടുന്നുവെന്ന് പറഞ്ഞ ദുമല നേരത്തേയുണ്ടായ വെടിവയ്പുകള്‍ കാരണം അമേരിക്കയില്‍ ഇനി ജീവിക്കേണ്ടതുണ്ടോ എന്ന കാര്യം ആലോചിച്ചതാണെന്നും എന്നാല്‍, യുഎസില്‍ നല്ലതു മാത്രമേ സംഭവിക്കൂ എന്നാണ് തന്റെ ഭര്‍ത്താവ് പറഞ്ഞിരുന്നതെന്നും വെളിപ്പെടുത്തിയിരുന്നു.

ഒരു സുഹൃത്തുമൊത്ത് ബാറില്‍ ഇരിക്കുമ്പോഴായിരുന്നു കുച്ചിഭോട്‌ലയ്ക്ക് നേരെ കൊലപാതകി എന്റെ രാജ്യത്ത് നിന്നും പുറത്തു പോ എന്ന് അലറിക്കൊണ്ട് വെടിവെച്ചത്. കുച്ചിഭോട്‌ല മരണമടയുകയും ഇയാളുടെ സുഹൃത്ത് അലോക് മദസാനിക്കും സംഭവത്തിനിടയില്‍ കയറിയ ഇയാന്‍ ഗ്രില്ലോട്ട് എന്നയാള്‍ക്കും പരിക്കേല്‍ക്കുകയുമായിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടത്തിയ ആദ്യ അഭിസംബോധനയില്‍ ശ്രീനുവിന്റെ മരണത്തെ പ്രസിഡന്റ് ട്രംപ് അപലപിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.