1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2020

സ്വന്തം ലേഖകൻ: ഗൾഫ്​ രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന പ്രവാസി തൊഴിലാളികളെ രാജ്യത്തേക്ക്​ തിരിച്ചെത്തിക്കാൻ നടപടി വേണമെന്ന പൊതുതാൽപര്യഹരജിയിൽ സ​ുപ്രീംകോടതി കേന്ദ്രസർക്കാറിന്​ നോട്ടീസയച്ചു.

ഗൾഫ്​ ​തെലങ്കാന വെൽഫയർ ആൻഡ്​ കൾച്ചറൽ അസോസിയേഷൻ അധ്യക്ഷൻ പാത്​കുരി ബസന്ത്​ റെഡ്​ഡി നൽകിയ ഹരജിയിലാണ്​ ജസ്​റ്റിസ്​ എൻ.വി രമണ അധ്യക്ഷനായ ബഞ്ച്​ കേന്ദ്രത്തി​െൻറ പ്രതികരണം തേടിയത്​. ഗൾഫ്​ രാജ്യങ്ങളിൽ 44 ഇന്ത്യക്കാർ വധശിക്ഷ കാത്തു കിടക്കുന്നുണ്ടെന്നും കഴിഞ്ഞ ആറ്​ വർഷത്തിനിടെ 33,940 തൊഴിലാളികൾ മരിച്ചിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു.

ജോലി നഷ്​ടപ്പെട്ടവരും ഏജൻറുമാരാലും തൊഴിൽ ദാതാക്കളാലും കബളിപ്പിക്കപ്പെട്ടവരുമായ പ്രവാസി തൊഴിലാളികളെ ഇന്ത്യയിലേക്ക്​ തിരിച്ചെത്തിക്കാനും തൊഴിൽലഭ്യമാക്കുവാനും സഹായകമായ പദ്ധതി ഒരുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്​.

കൂടാതെ ഗൾഫിൽ നിന്നും മറ്റ്​ വിദേശ രാജ്യങ്ങളിൽ നിന്നും മരിക്കുന്നവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കുന്ന കാര്യത്തിൽ വ്യക്തമായ നയം ആവിഷ്​കരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.