1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2019

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഫുട്‌ബോളിന് ക്രൊയേഷ്യന്‍ പരിശീലകന്‍; ഇഗോര്‍ സ്റ്റിമാക്ക് വരുന്നു. ക്രൊയേഷ്യക്കാരനായ ഇഗോര്‍ സ്റ്റിമാക്കിനെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായി നിയമിച്ചു. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ക്രൊയേഷ്യയ്ക്കായി ലോകകപ്പ് കളിച്ചിട്ടുള്ള താരം കൂടിയായ സ്റ്റിമാക്കിനെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പരിശീലകനായി നിയമിച്ചിരിക്കുന്നത്.

എ.ഐ.എഫ്.എഫിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി നടത്തിയ അഭിമുഖത്തിനുശേഷം സ്റ്റിമാക്കിന്റെ പേര് നിര്‍ദേശിച്ചിരുന്നു. എ.ഐ.എഫ്.എഫ് ആസ്ഥാനത്ത് നടന്ന അഭിമുഖങ്ങള്‍ക്കും നാല് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചക്കും ഒടുവിലായിരുന്നു ടെക്‌നിക്കല്‍ കമ്മിറ്റി സ്റ്റിമാക്കിനെ നിര്‍ദേശിച്ചത്. തുടര്‍ന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അന്തിമ തീരുമാനമെടുക്കുകയായിരുന്നു.

മുന്‍ ബെംഗളൂരു എഫ്.സി കോച്ച് ആല്‍ബര്‍ട്ട് റോക്ക, ലീ മിന്‍ സുങ്, ഹകാന്‍ എറിക്‌സണ്‍ എന്നിവരെയും പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ സ്റ്റിമാക്കാണ് അഭിമുഖത്തില്‍ നേരിട്ട് പങ്കെടുത്തത്. മറ്റുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയായിരുന്നു അഭിമുഖം. 1998 ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തി ചരിത്രമെഴുതിയ ക്രൊയേഷ്യന്‍ ടീമില്‍ അംഗമായിരുന്നു പ്രതിരോധതാരമായ സ്റ്റിമാക്ക്. അമ്പതിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചുള്ള പരിചയമുണ്ട്.

ക്രൊയേഷ്യന്‍ രാജ്യാന്തര ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള കോച്ചാണ് ഇഗോര്‍ സ്റ്റിമാക്. 201213 കാലഘട്ടത്തില്‍ ആയിരുന്നു അദ്ദേഹം ക്രൊയേഷ്യയുടെ പരിശീലകനായത്. ഇക്കാലത്ത് ലോക റാങ്കിങ്ങില്‍ ക്രൊയേഷ്യ നാലാം സ്ഥാനത്തെത്തിയിരുന്നു. 1998ല്‍ മൂന്നാം സ്ഥാനത്ത് എത്തിയതാണ് അതിനു മുമ്പുള്ള മികച്ച റാങ്കിങ്ങ്. ഇറാനിയന്‍ ക്ലബായ സെപഹന്‍, ക്രൊയേഷ്യന്‍ ക്ലബായ സദര്‍, സഗ്രെബ് എന്നീ ടീമുകളുടേയും പരിശീലകനായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.