1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2016

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജയായ സവിത വൈദ്യനാഥനെ കാലിഫോര്‍ണിയയിലെ കുപ്പര്‍ട്ടിനോ മേയറായി തെരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ വംശജ കാലിഫോര്‍ണിയയിലെ കുപ്പര്‍ട്ടിനോ മേയര്‍ സ്ഥാനത്ത് എത്തുന്നത്.

എം.ബി.എ ബിരുദധാരിയായ സവിത കുപ്പേര്‍ട്ടിനോയില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ്. ഒപ്പം നഗരത്തിലെ ബാങ്കിലും ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണ് അവരെ മേയറായി തെരഞ്ഞെടുത്തത്.മേയറായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് സവിത പറഞ്ഞു. എനിക്ക് വേണ്ടി വോട്ട് ചെയ്ത കുപ്പര്‍ട്ടിനോയിലെ ജനങ്ങളോട് നന്ദി പറയുന്നതായും സവിത കൂട്ടിച്ചേര്‍ത്തു.

മേയറായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ തന്നെ വിദ്യഭ്യാസവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സവിത ആദ്യ തീരുമാനമെടുത്തത്. ഫോബ്‌സ് മാസികയുടെ കണക്ക് പ്രകാരം രാജ്യത്ത് വിദ്യഭ്യാസ രംഗത്ത് വന്‍ പുരോഗതി നേടിയ ചെറു നഗരങ്ങളിലൊന്നാണ് കുപ്പര്‍ട്ടിനോ. ഈ നഗരത്തിലെ സ്‌കൂളുകളെല്ലാം തന്നെ നിലവാരം പുലര്‍ത്തുന്നവയാണെന്നും മാസിക പറയുന്നു.

19 വര്‍ഷമായി ഈ നഗരത്തിലെ താമസക്കാരിയാണ് സവിത. നഗരത്തിലെ വിവിധ ജനവിഭാഗങ്ങളുമായുള്ള അടുപ്പമാണ് സവിതയുടെ വിജയത്തില്‍ നിര്‍ണായകമായത്. ലോക പ്രശ്‌സത ടെക്‌നോളജി കമ്പനിയായ ആപ്പിളിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണ് കാലിഫോര്‍ണിയയിലെ കുപ്പര്‍ട്ടിനോ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.