1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2017

സ്വന്തം ലേഖകന്‍: പാക് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇന്ത്യന്‍ ദേശീയഗാനവും അശോക ചക്രവും ത്രിവര്‍ണ പതാകയും പോസ്റ്റ് ചെയ്ത് ഇന്ത്യന്‍ ഹാക്കര്‍മാര്‍. വെബ്‌സെറ്റ് ഹാക്ക് ചെയ്ത സംഘം അതില്‍ ഇന്ത്യന്‍ ദേശീയഗാനവും അശോക ചക്രവും ത്രിവര്‍ണ പതാകയും ഇന്ത്യന്‍ സ്വാതന്ത്ര്യദിനാശംസ നേരുന്ന സന്ദേശവും പോസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

pakistan.gov.pk എന്ന വെബ്‌സൈറ്റാണ് ഹാക് ചെയ്യപ്പെട്ടത്. ഇതില്‍ ‘Hacked by Ne0h4ck3r ‘ എന്ന് കാണുന്നുണ്ട്. ’15 ആഗസ്റ്റ് ഹാപ്പി ഇന്‍ഡിപെന്‍ഡന്റന്‍സ് ഡേ’ എന്നാണ് ഹെഡ്‌ലൈന്‍ ആശംസയായി ചേര്‍ത്തിരിക്കുന്നത്. ത്രിവര്‍ണത്തിലുള്ള അശോകചക്രവും ഉണ്ട്. ‘മനസ്സുകളില്‍ സ്വാതന്ത്ര്യം, വാക്കുകളില്‍ വിശ്വാസം, നമ്മുടെ ആത്മാക്കളില്‍ അഭിമാനം, ആ മഹാത്മാക്കളെ സല്യൂട്ട് ചെയ്യുക, അവരാണ് ഇതിനെ സാധ്യമാക്കിയത്’ തുടങ്ങിയ വാക്കുകളാണ് ഇതില്‍ കാണുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയെങ്കിലും മിനിറ്റുകള്‍ക്കകം വെബ്‌സൈറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ പാക് സാങ്കേതിക വിദഗ്ധര്‍ക്കായി. പാക് വിദേശകാര്യമന്ത്രാലയം ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.