ഇന്ത്യ 69 ാം സ്വാതന്ത്ര്യദിനം കൊണ്ടാടുമ്പോള്‍ പതിവു പോലെ ഇന്ത്യക്കൊപ്പം സന്തോഷം പങ്കിട്ട് ഗൂഗിളും. 1930ല്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ നടപ്പാക്കാന്‍ തീരുമാനിച്ച ഉപ്പു നിയമങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭമായ ദണ്ഡീ മാര്‍ച്ച് സംഘടിപ്പിച്ച മഹാത്മാ ഗാന്ധിയുടെ ചിത്രമാണ് ഗൂഗിള്‍ ഡൂഡിളിനായി ഉപയോഗിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡെന്‍സ് ആക്ട് 1947 നടപ്പില്‍ വരുത്തുന്നതിനായി അക്ഷീണം പ്രയത്‌നിച്ച ആളുകളെ ഇന്ന് നമ്മള്‍ ആഘോഷിക്കുന്നു എന്നാമ് ഗൂഗിള്‍ ഡൂഡിളിന് നല്‍കിയിരിക്കുന്ന ഡിസ്‌ക്രിപ്ഷനില്‍ പറയുന്നത്.
ലിയോണ്‍ ഹോങ് എന്നൊരു ഡൂഡഌറാണ് ഇത്തവണത്തെ ഡൂഡിള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 1930 മാര്‍ച്ച് 12ന് സഭര്‍മതി ആശ്രമത്തില്‍നിന്ന് ദണ്ഡിയിലേക്കാണ് ഗാന്ധിജി ഉപ്പു സത്യാഗ്രഹം എന്ന പേരില്‍ വിഖ്യാതമായ സമരം സംഘടിപ്പിച്ചത്. നിയമലംഘനം നടത്തി ഉപ്പ് ഉണ്ടാക്കുക എന്നതായിരുന്നു സമരത്തിന്റെ രീതി. 386 കിലോമീറ്റര്‍ ദൈര്‍ഘ്യമായിരുന്നു ഗാന്ധിജി സംഘടിപ്പിച്ച മാര്‍ച്ച് 24 ദിവസമെടുത്താണ് പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിര്‍ണായകമായ ഏടുകളില്‍ ഒന്നാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല