1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2018

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജപ്രചരണമെന്ന് ഇന്ത്യന്‍ എംബസി. മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഇന്ത്യയില്‍ നിന്നു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു എന്നതരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

ഒക്ടോബര്‍ ഒന്നിനും രണ്ടിനും പൂണെ, ബെംഗളൂരു എന്നിവിടങ്ങളില്‍ റിക്രൂട്ട്‌മെന്റ് എന്നാണ് പ്രചാരണം. 2080 നഴ്‌സുമാര്‍ക്കായുള്ള ബജറ്റ് ആരോഗ്യമന്ത്രാലയം റിലീസ് ചെയ്തതായും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നു റിക്രൂട്ട്‌മെന്റ് നടത്താന്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

കേരളത്തിലെ നോര്‍ക്ക, ഒഡെപെക് എന്നിവ ഉള്‍പ്പെടെ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള ആറ് ഏജന്‍സികളിലൂടെ മാത്രമാണ് വിദേശത്തേക്കുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ എന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.