സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ സയന്‍സ് അക്കാദമി ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജ. ഇന്ത്യന്‍ വംശജ വീണ സഹജ്വലയുടെ ശാസ്ത്രസംഭാവനകള്‍ക്കാണ് അക്കാദമിയുടെ ആദരം. അക്കാദമി ഫെലോ ആയി വീണ ഉള്‍പ്പെടെ 21 ശാസ്ത്രജ്ഞരെയാണു തിരഞ്ഞെടുത്തത്.
കാന്‍പുര്‍ ഐഐടിയില്‍നിന്നു മെറ്റലേര്‍ജിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്ത വീണ, സസ്റ്റെയ്‌നബിള്‍ മെറ്റീരിയല്‍സ് റിസര്‍ച് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ ഡയറക്ടറാണ്. ഇലക്ട്രോണിക് മാലിന്യങ്ങളുടെയുള്‍പ്പെടെ സംസ്‌കരണത്തിലും പുനരുപയോഗത്തിലും ശ്രദ്ധേയ കണ്ടുപിടിത്തങ്ങള്‍ നടത്തി.
പരിസ്ഥിതിക്കു കോട്ടം തട്ടാത്ത രീതിയിലുള്ള നിര്‍മാണ രീതിയും (ഗ്രീന്‍ സ്റ്റീല്‍) പ്രശസ്തമാണ്. അലന്‍ ആന്‍ഡേഴ്‌സന്‍, ജോര്‍ഡി വില്യംസന്‍, ആന്‍ കെല്‍സോ തുടങ്ങിയവരും സയന്‍സ് അക്കാദമി ഫെലോ പട്ടികയിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല