സ്വന്തം ലേഖകന്‍: ഒറ്റ പെഗ് മദ്യത്തിന്റെ വില 9.14 ലക്ഷം രൂപ! ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യം കഴിച്ച് റെക്കോര്‍ഡിട്ട് ലണ്ടനിലെ ഇന്ത്യക്കാരി. ലണ്ടനിലെ ഹൈഡ് കെസിങ്ടന്‍ ബാറില്‍ സൂക്ഷിച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള കോണ്യാക്കിന്റെ 40 മില്ലിലീറ്ററിന്റെ പെഗ് വാങ്ങിക്കഴിച്ചാണ് ഇന്ത്യക്കാരി രഞ്ജിത ദത്ത് മക്‌ഗ്രൊവാര്‍ട്ടി ലോക റെക്കോര്‍ഡിട്ടത്.
ഇതോടെ ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യം കഴിച്ചതിന്റെ റെക്കോര്‍ഡാണ് രഞ്ജിത ദത്തിന്റെ പേരിലായി. ട്രിനിറ്റി നാചുറല്‍ ഗ്യാസ് കമ്പനിയുടെ സ്ഥാപകയും ഡയറക്ടറുമാണു രഞ്ജിത. 2016ല്‍ ഹോങ്കോങ്ങിലെ ബാറില്‍ വിറ്റ 6.46 ലക്ഷം രൂപയുടെ മദ്യമായിരുന്നു മുന്‍ റെക്കോര്‍ഡ്. 1858ല്‍ നിര്‍മിച്ച മദ്യം 2004ലാണു കണ്ടെത്തുന്നത്.
ജീവിതം പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നതിനും അതിരുകള്‍ ഭേദിക്കുന്നതിനുമാണ് എന്നായിരുന്നു മദ്യം രുചിക്കുന്നതിനിടെ രഞ്ജിതയുടെ പ്രതികരണം. റെക്കോര്‍ഡ് നേട്ടത്തോടെ സമൂഹ മാധ്യമങ്ങളിലും താരമമായിരുക്കുകയാണ് രഞ്ജിത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല