1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2015

വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത് നല്‍കിയിരുന്ന ലണ്ടനിലെ ഇന്ത്യന്‍ ഹോട്ടല്‍ അധികൃതര്‍ പൂട്ടിച്ചു. ഇന്ത്യന്‍ വ്യവസായി ആയ കുമുദ് റോയിയുടെ ഉടമസ്ഥതയിലുള്ള റാണി റെസ്‌റ്റോറന്റാണ് അധികൃതര്‍ അടപ്പിച്ചത്. ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണങ്ങളും ചത്ത എലിയെയും കണ്ടെത്തി.

ഒരടിയിലധികം വലിപ്പമുള്ള പെരുച്ചാഴിയെ ആണ് ചത്ത് പുഴുവരിച്ച നിലയില്‍ ഹോട്ടലില്‍നിന്ന് കണ്ടെത്തിയത്. ഇതുകൂടാതെ പരിശോധനയില്‍ ജീവനുള്ളതും ചത്തതുമായ ക്ഷുദ്രജീവികളെ ഹോട്ടലിന്റെ പലഭാഗത്തുമായി അധികൃതര്‍ കണ്ടു.

റസ്റ്റോറന്റിലെ ഫ്രിഡിജ് വൃത്തിഹീനവുമായിരുന്നു. സുരക്ഷാ വീഴ്ചയ്‌ക്കെതിരെ റോയിക്കെതിരെ കേസും പിഴയും ചുമത്തിയിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ 11 കേസുകളാണ് ചുമത്തിയിരിക്കുന്നത്. ഇത്രയും കാലമായി റെസ്റ്റോറന്റിനെതിരെ പരാതിയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്നതില്‍ കേസ് പരിഗണിച്ച നോട്ടിംഗ്ഹാം ക്രൗണ്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.