1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2018

സ്വന്തം ലേഖകന്‍: തകര്‍ന്നിടിഞ്ഞ് ഇന്ത്യന്‍ രൂപ; മൂല്യം ഡോളറിന് 68.79 രൂപയിലേക്ക് താഴ്ന്നു. ഡോളറുമായുളള വിനിമയ നിരക്കില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതോടെ വിപണിയിലും മാന്ദ്യം അനുഭവപ്പെട്ടു. 179.47 പോയിന്റ് ഇടിഞ്ഞ ബിഎസ്ഇ 35,037.64 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്; 82.30 പോയിന്റ് ഇടിഞ്ഞ നിഫ്റ്റി 10,589.10 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.

കഴിഞ്ഞ ദിവസം രാവിലെ 49 പൈസ താഴ്ന്ന് 69 രൂപയിലെത്തിയ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക്, പിന്നീട് നില അല്‍പം മെച്ചപ്പെടുത്തി 68.79 ല്‍ ക്ലോസ് ചെയ്തു. 2016 നവംബറിലായിരുന്നു ഇതിനു മുമ്പ് രൂപയുടെ മൂല്യം ഏറ്റവും കുറഞ്ഞത്. 68 രൂപ 86 പൈസയായിരുന്നു അന്നത്തെ മൂല്യം.

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതും ഡോളറിന്റെ ആവശ്യം വര്‍ധിച്ചതുമാണ് വിനിമയ നിരക്ക് കുത്തനെ ഇടിയാന്‍ കാരണമായത്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് അമേരിക്ക നിര്‍ദേശിച്ചതാണ് ക്രൂഡ് ഓയില്‍ വില വര്‍ധനക്ക് കാരണമായത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.