1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2022

സ്വന്തം ലേഖകൻ: ദിർഹവുമായുള്ള വിനിമയത്തിൽ രൂപയ്ക്കു വീണ്ടും തിരിച്ചടി. 8 പൈസയുടെ തകർച്ചയോടെ ഒരു ദിർഹത്തിന്റെ വില 21.74 എന്ന സർവകാല റെക്കോർഡിലെത്തി. 21.66 ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിനിമയ നിരക്ക്. 21.72ൽ ആണ് ഇന്നലെ വ്യാപാരം തുടങ്ങിയത്. വൈകിട്ടോടെ 2 പൈസ കൂടി താഴ്ന്നു ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ദിർഹം എത്തി. ദിർഹവുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്കു പണം അയയ്ക്കാൻ പ്രവാസികളുടെ തിരക്ക്.

കടം വാങ്ങിയാണ് പലരും നാട്ടിലേക്ക് പണം അയയ്ക്കുന്നത്. ലേബർ ക്യാംപുകളിൽ ജോലി ചെയ്യുന്നവരും താഴ്ന്ന വരുമാനക്കാരും ഉൾപ്പെടെ പണം അയയ്ക്കാൻ തിരക്കു കൂട്ടുന്നു. എന്നാൽ, കടം വാങ്ങി അയയ്ക്കുന്ന പണം പ്രവാസികൾക്ക് കടുത്ത സാമ്പത്തിക ബാധ്യതയ്ക്കു കാരണമായേക്കാം എന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞതു വഴി ലഭിക്കുന്ന സാമ്പത്തിക നേട്ടം പലിശ വഴി നഷ്ടപ്പെടും. കടമെടുക്കുന്ന പണത്തിന് 5 – 7 ശതമാനമാണ് പലിശ. ഇത് അടച്ചു കഴിയുമ്പോൾ നാട്ടിൽ പണം അയച്ചതു വഴിയുണ്ടായ സാമ്പത്തിക നേട്ടം ഇല്ലാതാകും.

ജോലിയിലെ അസ്ഥിരതയാണ് പ്രവാസികൾ നേരിടുന്ന പ്രധാന പ്രശ്നം. നിലവിലെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന വായ്പ തിരിച്ചടയ്ക്കും വരെ ജോലി ഉണ്ടാവണമെന്നില്ല. ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ എടുത്ത പണം അത്രയും തിരികെ അടയ്ക്കേണ്ടി വരും. അപ്പോഴും രൂപയുടെ മൂല്യം കുറഞ്ഞ അവസ്ഥയിലാണെങ്കിൽ അയച്ച പണം തിരിച്ചടയ്ക്കാൻ നാട്ടിൽ വീണ്ടും കടം വാങ്ങേണ്ടി വരും.

നാട്ടിലേക്ക് അധികമായി പണം ലഭിക്കുമ്പോൾ ചെലവാക്കുന്നത് കൂടും. ഇവിടെ കടം വാങ്ങി അയയ്ക്കുന്ന പണമാണെന്നോ പലിശ നൽകേണ്ടി വരുമെന്നോ നാട്ടിലുള്ളവർക്ക് ഓർമയുണ്ടാകണം എന്നില്ല. അധികമായി ലഭിച്ച പണം ധൂർത്തടിച്ചാൽ തിരിച്ചടവിനു യുഎഇയിൽ ബദൽ മാർഗം പ്രവാസി കണ്ടെത്തേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.