മരിച്ച മകളുടെ ഫീസടയ്ക്കാന്‍ മലയാളി ദമ്പതിമാരോട് ബഹറിനിലെ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഷൈനി ഫിലിപ്പ്, ജോഫി ചെറിയാന്‍ ദമ്പതികളുടെ മകള്‍ ആബിയ ശ്രേയ ജോഫി ഇക്കഴിഞ്ഞ ജനുവരിയിലാണ് ചിക്കന്‍പോക്‌സ് ബാധിച്ച് മരിച്ചത്. ആബിയയുടെ അമ്മ ഷൈനിയെ ഫോണില്‍ വിളിച്ചാണ് സ്‌കൂള്‍ അധികൃതര്‍ ട്യൂഷന്‍ ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. കുട്ടിയുടെ മരണവിവരം നേരത്തെ തന്നെ സ്‌കൂളില്‍ അറിയിച്ചിരുന്നതുമാണ്. ഏപ്രിലില്‍ മുതല്‍ ആരംഭിച്ച ടേമിലേക്ക് കുട്ടിയുടെ പേര് നല്‍കിയിട്ടുമില്ലെന്നിരിക്കെയാണ് ഇന്ത്യന്‍ സ്‌കൂള്‍ അധികൃതരുടെ ഈ ക്രൂരത.
മകളുടെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറിയിട്ടില്ലാത്ത ഷൈനിയെ സ്‌കൂള്‍ അധികൃതര്‍ വീണ്ടും മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്ന് ഭര്‍ത്താവ് ആരോപിക്കുന്നു. തങ്ങളുടെ മാനസികാവസ്ഥ മനസിലാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കഴിയാതെ പോയത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.
കഴിഞ്ഞ ദിവസം ജോഫി ചെറിയാനെ ഫോണില്‍ വിളിച്ചും ട്യൂഷന്‍ ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പത്ത് ദിവസം മുമ്പ് ഷൈനിയെ വിളിച്ചപ്പോള്‍ കുട്ടി മരിച്ചെന്നും കുട്ടിയുടെ പേര് സ്‌കൂള്‍ രജിസ്റ്ററില്‍ നിന്ന് നീക്കണമെന്നും പറഞ്ഞിരുന്നതാണ്. എന്നാല്‍, ഇത് പരിഗണിക്കാതെയാണ് വീണ്ടും ജോഫിയെ സ്‌കൂളില്‍നിന്ന് വിളിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ പിന്നീട് മാപ്പ് പറഞ്ഞു. ക്ലെറിക്കല്‍ പിഴവ് കൊണ്ട് സംഭവിച്ചതാണെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ വ്യക്തമാക്കി. കുട്ടികളുടെ മാതാപിതാക്കളുടെ വികാരം തനിയ്ക്ക് മനസിലാകുമെന്നും അവരോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെറിയാനും ഭാര്യ ഷൈനിയും കഴിഞ്ഞ 27 വര്‍ഷമായി ബഹറിനില്‍ താമസിച്ച് വരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല