1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2020

സ്വന്തം ലേഖകൻ:  കൊവിഡ്​ കാലത്തും മുൻനിരയിൽ പ്രവർത്തിച്ച പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ പുഷ്​പങ്ങൾ നൽകി ഇന്ത്യൻ ഹൈസ്​കൂൾ വിദ്യാർഥി അപർണ സായി. ഉദ്യോഗസ്​ഥർക്കും ജീവനക്കാർക്കും പുഷ്​പങ്ങൾ സമ്മാനിക്ക​ണ​െമന്ന അപർണയുടെ ആഗ്രഹം പൊലീസ്​ സാധിച്ചുകൊടുക്കുകയായിരുന്നു. 

അപർണയുടെ പ്രവൃത്തിയെ പൊലീസ്​ അഭിനന്ദിക്കുകയും ആദരിക്കുകയം ചെയ്​തു. കൊവിഡ്​ കാലത്തും​ ദേശീയ അണുനശീകരണ യജ്​ഞ സമയത്തും ആരോഗ്യ പ്രവർത്തകർക്കൊപ്പം മുൻനിരയിൽനിന്ന്​ പ്രവർത്തിച്ചവരാണ്​ ദുബൈ പൊലീസ്​. എല്ലാ വിഭാഗങ്ങളുമായും മികച്ച സൗഹൃദമാണ്​ ദുബൈ പൊലീസി​െൻറ ലക്ഷ്യമെന്നും അപർണയെ പോലുള്ള കുട്ടികളുടെ പ്രവൃത്തികൾ ആദരിക്കപ്പെടേണ്ടതാണെന്നും ദുബൈ പൊലീസിലെ ട്രാൻസ്​പോർട്ട്​ ആൻഡ്​ റെസ്​ക്യൂ വിഭാഗം ഡയറക്​ടർ ഡോ. മുഹമ്മദ്​ നാസർ അൽ റസൂഖി പറഞ്ഞു. 

പൊതുജനങ്ങളുമായുള്ള സഹകരണമാണ്​ ദുബൈയെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമാക്കി മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ പൊലീസിന്​ അപർണയുടെ രക്ഷിതാക്കൾ നന്ദി അറിയിച്ചു.

കൊവിഡ് നാളുകളിൽ സമൂഹത്തിനുവേണ്ടി രാപകൽ ഭേദമില്ലാതെ പ്രവർത്തിച്ച ദുബായ് പോലീസ് സേനാംഗങ്ങളെ അഭിനന്ദിക്കണമെന്ന് തോന്നിയതിനാലാണ് എല്ലാവർക്കും പൂക്കൾ നൽകിയത്. ഇപ്പോൾ അവർക്കൊപ്പം വീണ്ടും നിൽക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അപർണ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.