1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2015

സ്വന്തം ലേഖകന്‍: യുഎസിലേക്ക് പോകാനായി എത്തിയ 17 ഇന്ത്യന്‍ വിദ്യാര്‍ഥികളെ അബുദാബി വിമാനത്താവളത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പരസ്യമായി അപമാനിച്ചതായി പരാതി. ഹൈദരാബാദില്‍ നിന്നും യുഎസിലേക്ക് പോകാനായി വിദ്യാര്‍ഥികള്‍ അബുദാബി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് യുഎസ് കസ്റ്റംസ് ആല്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ അപമാനിച്ചത്.

കാലിഫോര്‍ണിയയിലെ രണ്ടു സര്‍വ്വകലാശാലകളിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സിന് ചെന്നപ്പോഴായിരുന്നു സംഭവം. വിദ്യാര്‍ഥികളോട് മദ്യം കഴിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.

കൂടാതെ എയര്‍ഹോസ്റ്റസ് ധരിച്ചിരിക്കുന്ന വസ്ത്രം എന്താണെന്നും വസ്ത്രത്തിന്റെ നിറമെന്താണ് എന്നൊക്കെയുള്ള മോശമായ ചോദ്യം ഉദ്യോഗസ്ഥര്‍ ചോദിച്ചു. ഇത്തരം ചോദ്യങ്ങള്‍ തങ്ങളെ ഞെട്ടിച്ചുവെന്ന് വിദ്യാര്‍ഥികളില്‍ ഒരാള്‍ പറഞ്ഞു. എന്നാല്‍ ഇത് ചോദ്യം ചെയ്തതിന് തങ്ങളോട് മോശമായി പെരുമാറിയെന്നും ഇവര്‍ പറയുന്നു. ഈ വിദ്യാര്‍ഥികളെ 16 മണിക്കൂറോളം പൂട്ടിയിട്ടു.

യു എസിലേക്ക് പോകാനായി എത്തിയ 17 വിദ്യാര്‍ഥികളുടെ വീസ റദ്ദാക്കി അവരെ ഹൈദരബാദിലേക്ക് തിരിച്ചയച്ചു. വീസ റദ്ദാക്കിയതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. തങ്ങളെ നിര്‍ബന്ധിച്ച് രേഖകളില്‍ ഒപ്പിടിവിപ്പിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.