1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2022

സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസികളായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. രണ്ട് സ്‌കോളര്‍ഷിപ്പുകളാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. എന്‍ജിനിയറിങ്, ബിസിനസ് അഡ്മിനിസ്ട്രേഷന്‍ എന്നിവയില്‍ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയന്‍സിലാണ് പ്രവേശനം നല്‍കുക. ഈ മാസം 18ന് മുൻപ് അപേക്ഷ നല്‍കണം. വിരങ്ങള്‍ക്ക്: 24340900. www.heac.gov.om

അതിനിടെ രാ​ജ്യ​ത്ത്​ ജോ​ലി ചെ​യ്യു​ന്ന മൊ​ത്തം ആ​ളു​ക​ളി​ൽ 64 ശ​ത​മാ​ന​വും വി​ദേ​ശി​ക​ളെ​ന്ന്​ റി​പ്പോ​ർ​ട്ട്. 13,84,833 വി​ദേ​ശി​ക​ളാ​ണ്​ ഒ​മാ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. 7,73,786 സ്വ​ദേ​ശി​ക​ളും ജോ​ലി ചെ​യ്യു​ന്നു. ഇ​തി​ൽ 72 ശ​ത​മാ​ന​വും പു​രു​ഷ​ന്മാ​രാ​ണ്. 28 ശ​ത​മാ​ന​മാ​ണ്​ സ്വ​ദേ​ശി വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്തം. അ​ൽ ഷ​ബീ​ബ പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഈ ​വി​വ​രം. രാ​ജ്യ​ത്ത്​ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

മൊ​ത്തം തൊ​ഴി​ലാ​ളി​ക​ളു​ടെ 22.8 ശ​ത​മാ​ന​ത്തി​ന്​ മാ​ത്ര​മേ (4,92,431) എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യു​ക​യു​ള്ളൂ. ഒ​രു വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​മി​ല്ലാ​ത്ത 6,88,000 പേ​ർ രാ​ജ്യ​ത്ത്​ ജോ​ലി ചെ​യ്യു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. 2021ൽ ​വി​വി​ധ മേ​ഖ​ല​ക​ളി​ൽ 21,58,619 പേ​ർ ജോ​ലി ചെ​യ്തി​രു​ന്ന​താ​യാ​ണ്​ ക​ണ​ക്ക്. മൊ​ത്തം തൊ​ഴി​ലാ​ളി​ക​ളി​ൽ 82 ശ​ത​മാ​നം പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള പു​രു​ഷ​ന്മാ​രാ​ണ്. 17,73,744 പു​രു​ഷ​ന്മാ​രാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​ത്.

സ്​​ത്രീ​ക​ൾ 3,58,545ഉം. ​സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശ രാ​ജ്യ​ക്കാ​രു​ടെ​യും എ​ണ്ണം 3,92,872 ആ​ണ്. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഇ​ത്​ 14,82,180ഉം ​ഗാ​ർ​ഹി​ക മേ​ഖ​ല​യി​ൽ 2,83,567ഉം ​ആ​ണ്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 3,51,231ഉം ​വി​ദേ​ശി​ക​ളു​ടെ എ​ണ്ണം 41,641ഉം ​ആ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പൊ​തു​മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്​​ക​ര​ണം 89 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.