1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2024

സ്വന്തം ലേഖകൻ: റുമാനിയൻ സർക്കാർ ഇന്ത്യൻ വിദ്യാർഥികൾക്ക് നൽകുന്ന സ്‌കോളർഷിപ്പിനെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിന്‍റെ ആഭിമുഖ്യത്തിൽ, റുമാനിയ സർക്കാർ 2022-27 കാലയളവിൽ 20 ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു.

മെഡിക്കൽ പഠനം ഒഴികെയുള്ള വിവിധ സർവകലാശാലാ പഠനങ്ങളിലോ ഗവേഷണ ഘട്ടങ്ങളിലോ ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറൽ കോഴ്‌സുകൾക്കുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകും. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഈ മാസം 26-നകം അപേക്ഷാ ഫോമുകൾ സമർപ്പിക്കാവുന്നതാണ്. പൂർണ്ണമായ വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

റുമാനിയൻ ഭാഷയിലുള്ള അംഗീകൃത കോഴ്സുകളിലെ ബാച്ചിലേഴ്സ്, മാസ്റ്റർ എന്നിവയ്ക്കുള്ള സ്കോളർഷിപ്പ് ഗ്രാന്‍റുകൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇംഗ്ലിഷിലോ ഫ്രഞ്ചിലോ ഉള്ള അംഗീകൃത അംഗീകൃത കോഴ്സുകളിലും ഡോക്ടറൽ പഠനത്തിനുള്ള ഗ്രാന്‍റുകൾ ലഭ്യമാണ്.

ട്യൂഷൻ, എൻറോൾമെന്‍റ് ഫീസ്, അനുവദിച്ച സബ്‌സിഡിയുടെ പരിധിക്കുള്ളിൽ വിദ്യാർഥി ഡോർമിറ്ററികളിലെ താമസം, പ്രതിമാസ സ്‌കോളർഷിപ്പ് അലവൻസ്, ആരോഗ്യ പരിരക്ഷ എന്നിവയ്‌ക്ക് ഗ്രാന്‍റ് ലഭിക്കും. റുമാനിയൻ വിദ്യാർഥികൾക്ക് ബാധകമായത് പോലെ, റെയിൽവേയ്ക്കും പ്രാദേശിക പൊതുഗതാഗതത്തിനും കുറഞ്ഞ നിരക്കിൽ നിന്നും ഉദ്യോഗാർഥികൾക്ക് പ്രയോജനം ലഭിക്കും.

റുമാനിയൻ പൗരത്വമോ യൂറോപ്യൻ യൂണിയൻ/സ്വിസ് കോൺഫെഡറേഷൻ/യൂറോപ്യൻ ഇക്കണോമിക് ഏരിയ അംഗരാജ്യത്തിന്‍റെ പൗരത്വമോ ഇല്ലാത്ത ഉദ്യോഗാർഥികൾക്ക് ഗ്രാന്‍റ‌ിന് അർഹതയുണ്ട്. ബാച്ചിലർ, മാസ്റ്റർ സ്റ്റഡീസ് അപേക്ഷകർക്ക് 35 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കരുത് , കൂടാതെ പിഎച്ച്ഡി പഠനത്തിനോ പോസ്റ്റ്-യൂണിവേഴ്സിറ്റി പഠനത്തിനോ 45 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കരുതെന്നും നിബന്ധനയിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.