1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2015

കൊളോണിയല്‍ ഇന്ത്യയുടെ ചരിത്രം വിശദീകരിക്കുന്ന ടെലിവിഷന്‍ ഡ്രാമയുമായി ചാനല്‍ 4. ഇന്ത്യന്‍ സമ്മഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന ടെലിവിഷന്‍ ഡ്രാമ ഇന്ത്യയുടെ സ്വാതന്ത്ര്യപൂര്‍വ കാലവും സ്വാതന്ത്ര്യവുമാണ് അനാവരണം ചെയ്യുന്നത്. 1932 മുതലുള്ള ബ്രിട്ടീഷ് രാജിന്റെ വീഴ്ച്ചയും ആധുനിക ഇന്ത്യയുടെ വളര്‍ച്ചയും പറയുന്ന ടെലിവിഷന്‍ ഡ്രാമയില്‍ ജൂലീ വാള്‍ട്ടേഴ്‌സാണ് അഭിനയിക്കുന്നത്.

സ്വാതന്ത്ര്യത്തിനായുള്ള മുറവിളി ഇന്ത്യയില്‍നിന്ന് ഉയരുന്ന കാലത്ത് ഉണ്ടായ സംഭവവികാസങ്ങള്‍ ഇന്ത്യന്‍ സമ്മേഴ്‌സില്‍ വിശദീകരിക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ നടക്കുന്നതായിട്ടാണ് കഥ. ചൂടുകൂടിയ സമയത്ത് ഭരണം നടത്തുന്നതിനായി ബ്രിട്ടീഷ് അധികാരികള്‍ തണുപ്പുള്ള താഴ്‌വരകളിലേക്ക് മാറിയിരുന്നു. ഷിംലയിലെ കഥയാണ് പറയുന്നതെങ്കിലും ഷൂട്ടിംഗ് മുഴുവന്‍ നടന്നിരിക്കുന്നത് മലേഷ്യന്‍ ദ്വീപായ പെനാന്‍ഗിലാണ്. ഷിംല ഇന്ന് ഒരു വിനോദ സഞ്ചാരകേന്ദ്രമായതിനാലും ഷൂട്ടിംഗിന്റെ സുഗമമായ നടത്തിപ്പിന് തടസ്സങ്ങള്‍ ഏറെയുള്ളതിനാലുമാണ് ലൊക്കേഷന്‍ മലേഷ്യയിലേക്ക് മാറ്റിയത്.

സിന്തിയ കോഫിന്‍ എന്നൊരു കഥാപാത്രത്തൊണ് വാള്‍ട്ടേഴ്‌സ് അവതരിപ്പിക്കുന്നത്. ഈ ടെലിവിഷന്‍ ഡ്രാമക്കായി കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് ബ്രിട്ടീഷ് ഇന്ത്യാ ചരിത്രത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്ന് വാള്‍ട്ടേഴ്‌സ് പറയുന്നു. ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കും മറ്റും സൊറ പറയാനും ഒത്തുകൂടുന്നതിനുമുള്ള റോയല്‍ ക്ലബ് നടത്തുന്നയാളാണ് സിന്തിയ കോഫിന്‍.

14 മില്യണ്‍ പൗണ്ട് മുടക്കിയാണ് ഇന്ത്യന്‍ സമ്മേഴ്‌സ് നിര്‍മ്മിക്കുന്നത്. ചാനല്‍ 4ന്റെ ലിസ്റ്റിലെ ഏറ്റവും ചെലവ് കൂടിയ നിര്‍മ്മാണമാണിത്. ഫെബ്രുവരി 15ന് ഇന്ത്യന്‍ സമ്മേഴ്‌സ് സംപ്രേഷണം ആരംഭിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.