1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2018

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ പതിനഞ്ചാം വയസില്‍ എന്‍ജിനീയറിങ്ങ് ബിരുദം നേടിയ ഇന്ത്യന്‍ ബാലന്‍ ശ്രദ്ധേയനാകുന്നു. തനിഷ്‌ക്ക് എബ്രഹാം എന്ന പതിനഞ്ച് വയസ്സുകാരനാണ് ഇത്ര ചെറുപ്പത്തില്‍ തന്നെ മുതിര്‍ന്നവരുടെ പാഠങ്ങള്‍ പഠിച്ച് മികവ് തെളിയിച്ചിരിക്കുന്നത്. യു.സി ഡേവിസ് മെഡിക്കല്‍ സെന്ററില്‍ നിന്ന് ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങിലാണ് തനിഷ്‌ക് ബിരുദം നേടിയത്. നേരത്തെ ആറാം വയസ്സില്‍ തന്നെ ഓണ്‍ലൈന്‍ വഴി ഹൈ സ്‌ക്കുള്‍ കോളേജ് തല ക്ലാസ്സുകള്‍ പഠിച്ചു തുടങ്ങിയ തനിഷ്‌ക് ഉയര്‍ന്ന മാര്‍ക്കുകളോടെ വിജയം നേടുകയും ചെയ്തിരുന്നു.

അഞ്ചാം വയസ്സില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ പരിപാടിയുടെ സര്‍ട്ടിഫിക്കേറ്റ് തനിഷ്‌ക്ക് ആറ് മാസം കൊണ്ട് കരസ്ഥമാക്കി. 11ാം വയസ്സില്‍ കാലിഫോര്‍ണിയ കമ്മ്യൂണിറ്റി കോളേജില്‍ നിന്ന് ബിരുദം നേടി അന്നും തനിഷ്‌ക് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ തന്ഷ്‌ക്കിന്റെ കഴിവ് മനസ്സിലാക്കിയ മാതാപിതാക്കള്‍ പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്.

അമേരിക്കയിലെ വെറ്റിനറി ഡോക്ടറായ താജി എബ്രഹാം, സോഫ്റ്റ വെയര്‍ എന്‍ജിനീയറായ ബിജോ എന്നിവരാണ് തനിഷ്‌ക്കിന്റെ മാതാപിതാക്കള്‍. ചെറുപ്പം മുതലേ പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന തനിഷ്‌ക്കിന് സ്വാഭാവികമായ കുട്ടികാലം നല്‍കുന്നതില്‍ രക്ഷിതാക്കല്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൂടാതെ പാഠ്യേതര വിഷയങ്ങളിലും തനിഷ്‌ക്കും സഹോദരി താരയും മികവു പുലര്‍ത്തിയിരുന്നു. പാട്ട്, നീന്തല്‍. സംഗീതം, സിനിമ എന്നിവയെല്ലാം തനിഷ്‌കിന്റെ ഇഷ്ടവിനോദങ്ങളാണ്. അടുത്ത അഞ്ച് കൊല്ലത്തിനുള്ളില്‍ ഇതേ വിഷയത്തില്‍ എം.ഡി എടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നാണ് തനിഷ്‌ക്ക് പറയുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.