സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജന് യുഎസ് സുപ്രീം കോടതി ജഡ്ജിയുടെ കസേരയിലേക്ക് വഴി തെളിയുന്നു. യു.എസ് സുപ്രീം കോടതി ജസ്റ്റിസായി ഇന്ത്യന്‍ വംശജനായ ശ്രീനിവാസനെ നിയമിച്ചേക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
അന്തരിച്ച ജസ്റ്റിസ് അന്റ്റോണിന്‍ സ്‌കാലിയയുടെ ഒഴിവിലേക്കാണ് ശ്രീനിവാസനെ പരിഗണിക്കുന്നത്. നിലവില്‍ കൊളംബിയയിലെ അപ്പീല്‍ കോടതിയില്‍ ജഡ്ജിയായ ശ്രീനിവാസനെ ഒമ്പത് ജസ്റ്റിസുമാരില്‍ ഒരാളായി പ്രസിഡന്റ് ബറാക് ഒബാമ ഉടന്‍ നാമനിര്‍ദേശം ചെയ്യുമെന്നാണ് സൂചന.
എന്നാല്‍ ഒബാമയുടെ നീക്കത്തോട് സഹകരിക്കില്ലെന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പറഞ്ഞു. നിയമനം പുതിയ പ്രസിഡന്റിന് വിടണമെന്നാണ് ഇവരുടെ ആവശ്യം. ഒബാമ പ്രസിഡന്റായതിനുശേഷം നിയമിക്കുന്ന മൂന്നാമത്തെ ജസ്റ്റിസായിരിക്കും ശ്രീനിവാസന്‍.
തമിഴ്‌നാട് സ്വദേശികളായ ശ്രീനിവാസന്റെ അച്ഛനും അമ്മയും 1960 കളിലാണ് യുഎസിലേക്ക് കുടിയേറിയത്. സ്റ്റാന്‍ഫോര്‍ഡ് ലോ സ്‌കൂളില്‍നിന്ന് നിയമബിരുദം നേടിയ അദ്ദേഹം 2013 ലാണ് 97 അംഗ സെനറ്റിന്റെ പൂര്‍ണ പിന്തുണയോടെ അപ്പീല്‍ കോടതിയില്‍ ജഡ്ജിയായി നിയമിതനാവുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല