
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് ഇപ്പോഴും പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻറ് സാംസങ്ങെന്ന് പഠനം. ടി.ആർ.എ റിസേർച്ചിൻെറ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകൾ വിൽക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ഷവോമിയെയും റിയൽമിയെയും പിന്തള്ളിയാണ് സാംസങ്ങ് ഒന്നാമതെത്തിയത്.
ഇന്ത്യയിൽ ഓരോ വിദേശ കമ്പനികളും മാസത്തിലൊന്ന് എന്ന കണക്കിൽ സ്മാർട്ട്ഫോണുകളിറക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ക്രമാതീതമായി ഉയരുന്ന സ്മാർട്ട്ഫോൺ ഉപഭോക്താക്കളുടെ എണ്ണത്തിനനുസരിച്ച് രാജ്യത്ത് വലിയ മത്സരമാണ് ഈ മേഖലയിൽ നടക്കുന്നത്.
ചൈനീസ് വമ്പൻമാരായ ബി.ബി.കെ ഇലക്ട്രോണിക്സ് അവരുടെ അഞ്ചോളം സബ് ബ്രാൻറുകളുമായി (വൺ പ്ലസ്, ഒപ്പോ, വിവോ, റിയൽമി, ഐകൂ) ഒറ്റക്ക് സ്മാർട്ട്ഫോൺ ഇൻഡസ്ട്രി ഭരിക്കാനുള്ള കോപ്പുകൂട്ടുേമ്പാൾ വലിയ എതിരാളിയായി ഷവോമിയും റിയൽമിയും പിറകിലുണ്ട്
എന്നാൽ രാജ്യത്തെ ജനങ്ങൾക്ക് ഇപ്പോഴും താൽപര്യം അവരെ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ പഠിപ്പിച്ച സാംസങ്ങിനോട് തന്നെ. ടി.ആർ.എ റിസേർച്ച് ഫലങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷത്തിൽ രാജ്യത്തെ ജനങ്ങളുടെ ഇഷ്ട ബ്രാൻറ് കൊറിയൻ കമ്പനിയായ സാംസങ്ങാണ്. നേരത്തെ 2013, 2015, 2018 വർഷങ്ങളിലും സ്മാർട്ട്ഫോൺ ഉപഭോക്താക്കൾ തെരഞ്ഞെുടത്തത് സാംസങ്ങിനെ തന്നെയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല