സ്വന്തം ലേഖകന്‍: പാക് പൗരന്‍ തന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം ചെയ്‌തെന്ന പരാതിയുമായി ഇന്ത്യക്കാരി പാകിസ്താനില്‍ ഇന്ത്യന്‍ ഹൈക്കീഷനില്‍. 20കാരിയായ ഉസ്മയാണ് ഭര്‍ത്താവ് താഹിര്‍ അലിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തന്നെ സ്വദേശത്തേക്ക് മടക്കി അയക്കണമെന്ന് ആവശ്യപ്പെട്ട് ഉസ്മ കഴിഞ്ഞ ആഴ്ച പാക്കിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യക്കാരിയായ തന്റെ നവവധുവിനെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ തടവില്‍ വെച്ചതായി താഹിര്‍അലി കഴിഞ്ഞ ദിവസം ആരോപിക്കുകയും ചെയ്തു.
എന്നാല്‍ ഉസ്മയുടെ വെളിപ്പെടുത്തലോടെ കേസ് പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്. താഹിര്‍ തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇസ്‌ലമാബാദ് കോടതിയില്‍ ഉസ്മ പരാതി നല്‍കിയിട്ടുണ്ട്. താഹിറിനെ വിവാഹം ചെയ്തതിനു ശേഷമാണ് അയാള്‍ നേരത്തേ വിവാഹിതാണെന്നും നാലു കുട്ടികളുണ്ടെന്നും അറിയുന്നത്. മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിയ ഇവര്‍ തന്റെ വിസ രേഖകള്‍ താഹിര്‍ കൈക്കലാക്കിതായും പറഞ്ഞു.
ഇന്ത്യയിലേക്ക് സുരക്ഷിതമായി മടങ്ങുന്നതു വരെ ഹൈക്കമ്മീഷന്‍ ഓഫിസില്‍ നിന്ന് പുറത്തു പോകാന്‍ താല്‍പര്യമില്ലെന്ന് ഉസ്മ പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഉസ്മയും ഭര്‍ത്താവും തിങ്കളാഴ്ച രാവിലെ ഹൈക്കമ്മീഷനില്‍ വെച്ച് കണ്ടിരുന്നെങ്കിലും താഹിര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. സന്ദര്‍ശക വിസയാണ് ഉസ്മക്ക് ലഭിച്ചതെന്ന് വിസ രേഖകളില്‍ നിന്ന് വ്യക്തമായതായി ഇന്ത്യയിലെ പാക ഹൈക്കമ്മീഷന്‍ പറഞ്ഞു. സംഭവത്തില്‍ ഹൈക്കമ്മീഷന്‍ ഇവര്‍ക്ക് വേണ്ട നിയമസഹായം ചെയ്തു വരികയാണ്.
പാക് വിദേശകാര്യ ഓഫീസുമായും ഉസ്മയുടെ ഇന്ത്യയിലെ കുടുംബവുമായും ബന്ധപ്പെട്ടിട്ടുണ്ട്. തങ്ങള്‍ ഇരുവരും മലേഷ്യയില്‍ വെച്ച് കണ്ട് പരസ്പരം ഇഷ്ടപ്പെട്ടുവെന്ന് താഹിര്‍ പറഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. വാഗ അതിര്‍ത്തി വഴി ഉസ്മ ഈ മാസം ഒന്നിന് പാക്കിസ്താന്‍ അതിര്‍ത്തി കടന്നതായും മേയ് മൂന്നിന് വിവാഹം നടന്നതായുമായിരുന്നു താഹിറിന്റെ വാദം.
തുടര്‍ന്ന് ഭാര്യയുടെ ദല്‍ഹിയിലുള്ള സഹോദരനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഹണിമൂണിനായി ദല്‍ഹിയിലേക്ക് ചെല്ലാന്‍ അദ്ദേഹം ക്ഷണിച്ചെന്നും ഇതുപ്രകാരം വിസയ്ക്ക് വേണ്ടി അപേക്ഷിക്കാനായി ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ എത്തിയപ്പോള്‍ ആണ് ഭാര്യയെ കാണാതായതെന്നുമാണ് ലോക്കല്‍ പൊലീസിന് താഹിര്‍ നല്‍കിയ പരാതിയെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല