1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2017

സ്വന്തം ലേഖകന്‍: ജര്‍മ്മനിയിലെ ഫ്രാങ്കഫുര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതിയോട് നാലു വയസുകാരിയായ മകളുടെ മുന്നില്‍വച്ച് വസ്ത്രം അഴിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി പരാതി. ബംഗളുരുവില്‍നിന്ന് ഐസ്ലന്‍ഡിലേക്കു പോയ ശ്രുതി ബാസപ്പ എന്ന മുപ്പതുകാരിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് നിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി ഫെയ്‌സ്ബുക്കില്‍ കുറിപ്പു പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തനിക്കുണ്ടായത് വംശീയ അധിക്ഷേപമാണെന്ന് യുവതി ആരോപിച്ചു. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് സംശയാലുക്കളായ ചില ഉദ്യോഗസ്ഥര്‍ വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ശ്രുതിയുടെ ആരോപണം. എന്തു തരത്തിലുമുള്ള പരിശോധനയ്ക്കും താന്‍ തയാറാണെന്നും രണ്ടാഴ്ച മുന്‍പ് ഒരു സര്‍ജറി കഴിഞ്ഞതിനാല്‍ വസ്ത്രമഴിച്ചുള്ള പരിശോധന ഒഴിവാക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. സര്‍ജറിയുടെ രേഖകളും ഉദ്യോഗസ്ഥരെ കാണിച്ചു.

എന്നാല്‍, യുവതിയുടെ ആവശ്യം തള്ളിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വസ്ത്രമഴിച്ചുള്ള പരിശോധന കൂടിയേ തീരൂ എന്നു ശഠിക്കുകയായിരുന്നു. ആറു വര്‍ഷം യൂറോപ്പില്‍ ജീവിച്ച വ്യക്തിയായിട്ടും തനിക്കെതിരെ അവര്‍ ഇത്തരമൊരു നിലപാടു സ്വീകരിച്ചത് വംശീയാധിക്ഷേപത്തിന്റെ ഭാഗമാണെന്ന് ശ്രുതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ചുവരുത്താന്‍ ഇവര്‍ ആവശ്യപ്പെട്ടു. ഐസ്!ലന്‍ഡ് പൗരനായ ഭര്‍ത്താവിനെ കണ്ടതോടെ ഉദ്യോഗസ്ഥര്‍ നിലപാട് മയപ്പെടുത്തിയെന്നും വസ്ത്രമഴിച്ചുള്ള പരിശോധനയില്‍നിന്ന് പിന്‍മാറിയെന്നും യുവതി വെളിപ്പെടുത്തി.

ഉദര ശസ്ത്രക്രിയയുടെ രേഖകള്‍ കാണിച്ചിട്ടും ഉദ്യോഗസ്ഥര്‍ ഒരു പരിഗണനയും നല്‍കിയില്ലെന്നും യാത്രക്കാരില്‍ തന്നെ മാത്രം പരിശോധിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമമെന്നും യുവതി ആരോപിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.