1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2021

സ്വന്തം ലേഖകൻ: ഒളിമ്പിക്​ ഹോക്കി ചരിത്രത്തിൽ പുതുയുഗപ്പിറവിയായി​ ഇന്ത്യൻ വനിതകളുടെ സെമി പ്രവേശം. ഓയ്​ ഹോക്കി മൈതാനത്തെ ആവേശത്തേരിലാക്കി ഗുർജിത്​ കൗർ നേടിയ ഏക ഗോളിനാണ്​ ലോക രണ്ടാം നമ്പറുകാരായ ഓസ്​ട്രേലിയയെ ഇന്ത്യൻ വനിതകൾ വീഴ്​ത്തിയത്​. ഇതോടെ, ​ടീം​ മെഡലിനരി​കെയെത്തി. സെമിയിൽ അർജന്‍റീനയാണ്​ എതിരാളികൾ.

പൂൾ എയിൽ നാലാമതെത്തി നോക്കൗട്ട്​ യോഗ്യത ഉറപ്പാക്കിയ ഇന്ത്യ പൂൾ ബി ചാമ്പ്യന്മാർക്കെതിരെ മികച്ച കളിയാണ്​ കെട്ടഴിച്ചത്​. തുടക്കംമുതൽ ആക്രമണത്തിലൂന്നിയ കളിയുമായി മൈതാനം നിറഞ്ഞ നീലക്കുപ്പായക്കാർ 59 ശതമാനം പന്തടക്കവുമായി വിജയം ഉറപ്പിക്കുകയായിരുന്നു. 22ാം മിനിറ്റിലാണ്​ ​െപനാൽറ്റി ഗോളാക്കി ഗുർജിത്​ കൗർ ഇന്ത്യയെ വിജയപീഠമേറ്റിയ​ ഗോൾ നേടിയത്​.

തിരിച്ചടിക്കാൻ പറന്നുനടന്ന എതിരാളികളെ വട്ടമിട്ടുപിടിച്ച്​ സവിത പൂനിയയുടെ നേതൃത്വത്തിൽ പ്രതിരോധക്കോട്ട കാത്ത പിൻനിരക്കാർ കൂടി മികവു തെളിയിച്ചതാണ്​ ഇന്ത്യക്ക്​ കരുത്തായത്​. ഏഴു പെനാൽറ്റി ലഭിച്ചിട്ടും ഒന്നുപോലും ഗോളാക്കി മാറ്റാൻ ഓസ്​ട്രേലിയക്കായില്ല.

ജർമനിയെ ഏകപക്ഷീയമായ മൂന്നു ​േഗാളിന്​ വീഴ്​ത്തിയാണ്​ അർജന്‍റീന ഇന്ത്യക്കെതിരെ സെമി കളിക്കാനൊരുങ്ങുന്നത്​. ഇതോടെ, ഹോക്കി ചരിത്രത്തിലാദ്യമായി ഇന്ത്യൻ പുരുഷൻമാരും വനിതകളും ഒളിമ്പിക്​ സെമി കളിക്കുകയെന്ന അപൂർവ നേട്ടവുമുണ്ട്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.