1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2024

സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കുന്നതിന് വീസ ആവശ്യമില്ലെന്ന രീതിയിൽ പ്രചരിച്ച വാർത്ത അടിസ്ഥാന രഹിതമാണെന്ന് റോയൽ ഒമാൻ പൊലീസ്. ഒമാന്റെ വീസ നയത്തിൽ അടുത്തിടെ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യക്കാർക്ക് ഒമാനിലും ഖത്തറിലും പ്രവേശിക്കുന്നതിന് വീസ ആവശ്യമില്ലെന്ന് രണ്ടാഴ്ച മുമ്പ് വ്യപകമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇന്ത്യക്കാർക്ക് വീസ ഇല്ലാതെയോ ഓൺ അറൈവൽ വീസയിലൂടെയോ യാത്ര ചെയ്യാൻ കഴിന്ന മറ്റ് 62 രാജ്യങ്ങളിൽ രണ്ട് ജി.സി.സി രാജ്യങ്ങൾ മാത്രമാണുള്ളതെന്നും ചില ഓൺലൈൻ പോർട്ടലുകളും റിപ്പോർട്ട് ചെയ്തിരുന്നു. അത്തരം റിപ്പോർട്ടുകളിലോ അറിയിപ്പുകളിലോ യാതൊരു സത്യവുമില്ലെന്ന് റോയൽ ഒമാൻ പൊലീസ് പബ്ലിക് റിലേഷൻ വിഭാഗം ഡയറക്ടർ മേജർ മുഹമ്മദ് അൽ ഹാഷ്മി പറഞ്ഞു.

അമേരിക്ക, കനഡ, യൂറേപ് എന്നീ രാജ്യങ്ങളുടെ വീസയുള്ള ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വീസ ലഭിക്കും. യൂറോപ്യൻ, അമേരിക്കൻ, കനേഡിയൻ താമസ വീസയുള്ള ഇന്ത്യക്കാർക്ക് 14 ദിവസം ഒമാനിൽ തങ്ങുന്നതിന് വീസ ഇല്ലാതെ സൗജന്യമായി ഒമാനിൽ പ്രവേശിക്കാൻ കഴിയുമെന്നും അൽ ഹാഷ്മി പറഞ്ഞു. ഒമാനിൽ പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്ക് വീസ ആവശ്യമില്ലെന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.