1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2024

സ്വന്തം ലേഖകൻ: വീസ ഓൺ അറൈവലിലെത്തുന്ന ഇന്ത്യക്കാർക്ക് പുതിയ നിർ​ദേശവുമായി യുഎഇ. വീസ ഓണ്‍ അറൈവലിന് യോഗ്യതയുള്ള ഇന്ത്യാക്കാര്‍ ഇനി ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു. ഇതിനായി ജിഡിആർഎഫിൻ്റെ സൈറ്റിൽ നേരത്തെ അപേക്ഷിക്കണം.

48 മണിക്കൂറാണ് വീസ അപ്രൂവലായി ലഭിക്കുന്നതിനാവശ്യമായ സമയം. നേരത്തെ വിമാനത്താവളത്തില്‍ എത്തി ഇമിഗ്രേഷന്‍ കൗണ്ടറില്‍ വീസ സ്റ്റാംപ് ചെയ്ത് നൽകുമായിരുന്നു. 253 ദിർഹമാണ് ഇതിന് ഈടാക്കുന്ന ഫീസ്. നേരത്തെ ഇത്150 ദിർഹമായിരുന്നു.

വീസ ഓൺ അറൈവലിനായി അപേക്ഷിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് പാസ്പോർ‌ട്ടിൻ്റെ കാലാവധി. കുറഞ്ഞത് ആറുമാസം കാലാവധിയുള്ള പാസ്പോർട്ടായിരിക്കണം അപേക്ഷകൻ്റേത്. അതേസമയം ഓൺ അറൈവൽ വീസ്യ്ക്ക് അപേക്ഷിക്കുന്ന അപേക്ഷകന് യുഎഇയിലേക്ക് വിലക്കുണ്ടാകരുതെന്നാണ് നിബന്ധന.

14 ദിവസത്തെ സന്ദര്‍ശനത്തിനാണ് ഈ വീസ അനുവദിക്കുന്നത്. ആവശ്യമെങ്കിൽ പിന്നീട് 14 ദിവസത്തേക്കു കൂടി വീസ നീട്ടാനും സാധിക്കും. യുകെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, യുഎസ്എ എന്നിവിടങ്ങളില്‍ താമസ വീസയോ ഗ്രീന്‍കാര്‍ഡോ ഉള്ള ഇന്ത്യാക്കാര്‍ക്കാണ് യുഎഇ വീസ ഓണ്‍ അറൈവല്‍ ലഭിക്കുന്നത്.

അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍:

രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള സാധുവായ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ യാത്രാ രേഖ

യുഎസ് ഗ്രീന്‍ കാര്‍ഡ് അല്ലെങ്കില്‍ യുകെ,യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ നല്‍കുന്ന റസിഡന്റ് വീസ

വെളുത്ത പശ്ചാത്താലത്തിൽ വ്യക്തിഗത ഫോട്ടോ

അപേക്ഷിക്കേണ്ട രീതി:

ഓൺ അറൈവൽ വീസ അപേക്ഷിക്കുന്ന ഇന്ത്യക്കാർ ആദ്യം ജിഡിഎഫ്ആറിൻ്റെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യണം https://smart.gdrfad.gov.ae.

വിശദാംശങ്ങൾ നൽകണം.

ഫീസ് അടയ്ക്കണം (ദിർഹം 253).

അപേക്ഷിച്ച് 48 മണിക്കൂർ കഴിഞ്ഞാലാണ് വീസ ലഭിക്കുക

അംഗീകാരം ലഭിച്ചാൽ അപേക്ഷകൻ്റെ ഇ-മെയിലിലേക്ക് വീസ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.