1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2022

സ്വന്തം ലേഖകൻ: ടെക് ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പാസ്‌വേഡ് ‘123456’ ആണ്. എന്നാൽ, ഇന്ത്യക്കാരിൽ കൂടുതൽ പേരും ‘123456’ അല്ല പാസ്‍വേഡ് ആയി ഉപയോഗിക്കുന്നത്, പകരം ‘password’ ആണ് ഏറ്റവും ജനപ്രിയ പാസ്‌വേഡ്. 2022 ലും സുരക്ഷിതമായ പാസ്‌വേഡ് ഉപയോഗിക്കാൻ ആളുകൾ ശ്രമിക്കുന്നില്ല എന്നതാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്.

ഓരോ വർഷവും പെട്ടെന്ന് കണ്ടെത്താവുന്ന പാസ്‌വേഡുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ദുർബ്ബലമായതോ, എളുപ്പത്തിൽ ഊഹിക്കാവുന്നതോ ആയ പാസ്‌വേഡുകൾ ഉപയോക്താക്കളുടെ ഡേറ്റയും മറ്റു വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കുന്നത് ഹാക്കർമാർക്ക് എളുപ്പമാക്കും.

നോഡ്പാസ്സിന്റെ (NordPass) 2022-ലെ റിപ്പോർട്ടിൽ കൂടുതൽ പേർ ഉപയോഗിക്കുന്ന പത്ത് പാസ്‌വേഡുകളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ഇത് പ്രകാരം ഇന്ത്യയിൽ ഏകദേശം 35 ലക്ഷം പേർ പാസ്‌വേഡായി ‘password’ ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നു. 75,000 ത്തിലധികം ഇന്ത്യക്കാർ ബിഗ്ബാസ്‌കറ്റ് (Bigbasket) പാസ്‌വേഡായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

രാജ്യാന്തര തലത്തിൽ ഈ വർഷത്തെ ഏറ്റവും സാധാരണമായ 10 പാസ്‌വേഡുകൾ 123456, bigbasket, password, 12345678, 123456789, pass@123, 1234567890, anmol123, abcd1234, googledummy എന്നിവയാണ്. ഈ പാസ്‌വേഡുകൾ ആയിരക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇന്ത്യയിൽ മാത്രമല്ല ഏകദേശം 30 രാജ്യങ്ങളിൽ ഗവേഷണം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. guest, vip, 123456 തുടങ്ങിയ പാസ്‌വേഡുകൾ ലോകമെമ്പാടുമുള്ള നിരവധി പേർ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.

മൊത്തത്തിൽ, ഇന്ത്യൻ പാസ്‌വേഡ് ലിസ്റ്റിന് പല രാജ്യങ്ങളിലും സമാനമായ ട്രെൻഡുകൾ ഉണ്ട്. വ്യത്യസ്ത പാസ്‌വേഡ് ഉള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ -‘password’. അതേസമയം, വിശകലനം ചെയ്ത 30 രാജ്യങ്ങളിൽ ഭൂരിഭാഗവും ‘123456’ ആണ് ജനപ്രിയ പാസ്‌വേഡായി ഉപയോഗിക്കുന്നത്.

മുൻനിര പാസ്‌വേഡുകൾ എത്രത്തോളം ദുർബലമാണെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ പാസ്‌വേഡുകൾ തകർക്കാൻ ഹാക്കർക്ക് കുറഞ്ഞ സമയം മതിയാകുമെന്നും സൂചിപ്പിക്കുന്നു. മൊത്തത്തിൽ, ഇന്ത്യയിലെ 200ൽ 62 പാസ്‌വേഡുകളും ഒരു സെക്കൻഡിനുള്ളിൽ തകർക്കാൻ കഴിയുന്നതാണ്. മൊത്തം പാസ്‌വേഡുകളുടെ 31 ശതമാനമാണിത്. അതേസമയം ആഗോളതലത്തിൽ ഇത് 84.5 ശതമാനവുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.