1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2021

സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരിക്കിടയിലും മറ്റ് രാജ്യങ്ങളില്‍ പൗരത്വം നേടാന്‍ ശ്രമിക്കുന്ന ഇന്ത്യക്കരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. റെസിഡന്റ്‌സ് ബൈ ഇന്‍വെസ്റ്റ്‌മെന്റ് എന്ന മാര്‍ഗത്തിലൂടെയുള്ള ഗോള്‍ഡന്‍ വിസ വഴിയാണ് മറ്റ് രാജ്യങ്ങളില്‍ പൗരത്വം നേടാന്‍ ശ്രമിക്കുന്നത്. ദീര്‍ഘകാലത്തേക്കുള്ള താമസാനുമതിയോ പൗരത്വമോ ആണ് ഇത്തരത്തില്‍ നേടുന്നത്. ഇത്തരത്തില്‍ പൗരത്വത്തിനായി അപേക്ഷിക്കുന്നവരുട എണ്ണത്തില്‍ 62.6 ശതമാനം കൂടിയെന്നാണ് റിപ്പോര്‍ട്ട്.

2019 ല്‍ 1500 അരേക്ഷകര്‍ മാത്രമാണ് ഇത്തരത്തിലുണ്ടായിരുന്നത്. ഇത്തരത്തില്‍ ഗോള്‍ഡന്‍ വിസ തേടുന്നവര്‍ പോര്‍ച്ചുഗലാണ് ഏറ്റവും കൂടുതലായി തിരഞ്ഞെടുക്കുന്നത്. കാനഡ, ഓസ്ട്രിയ, മാള്‍ട്ട, ടര്‍ക്കി എന്നീ രാജ്യങ്ങളിലേക്കും ഗോള്‍ഡന്‍ വിസ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂ അനുസരിച്ച് മറ്റ് രാജ്യങ്ങളിലേക്ക് സ്ഥിരതാമസത്തിന് പോകുന്നതില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

കൊവിഡ് മഹാമാരി സാഹചര്യത്തിലും മറ്റ് രാജ്യങ്ങളില്‍ നിന്ന് ഗോള്‍ഡന്‍ വിസ നേടുന്നവരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായപ്പോഴും ഇന്ത്യയില്‍ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യ രണ്ട് പൗരത്വം അംഗീകരിക്കാത്തതു കൊണ്ട് ഇവരെല്ലാം ഗോള്‍ഡന്‍ വിസ ലഭിക്കുന്നതോടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിക്കുകയാണ്. പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്കന്‍, നൈജീരിയ നിന്നുള്ളവരാണ് ഈ പട്ടികയില്‍ ഇന്ത്യക്ക് പിന്നിലായുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.